“ചെലോല്‍ത് ശെരിയാവും ചെലോല്‍ത് ശെരിയാവൂല”, പ്രതിഫലം കൊടുത്തില്ലങ്കില്‍ ശെരിയാവൂല്ലെന്ന് സോഷ്യല്‍ മീഡിയ

“ചെലോല്‍ത് ശെരിയാവും ചെലോല്‍ത് ശെരിയാവൂല്ല, ശെരിയാവൂല്ലങ്കില്‍ എനിക്കൊരു കൊയപ്പോല്ല.” കഴിഞ്ഞ രണ്ട് ദിവസമായി മലയാളികള്‍ ഒന്നടങ്കം മലപ്പുറത്തെ നാലാം ക്ലാസുകാരന്‍ ഫായിസിന്റെ ഈ നിഷ്‌കളങ്കമായ ഡയലോഗിന് പുറകെയാണ്. വീഡിയോ വൈറല്‍ ആയതിനുപിന്നാലെ മില്‍മയും ആ വാചകം കടമെടുത്തു.

“ചെലോല്‍ത് ശെരിയാവും ചെലോല്‍ത് ശെരിയാവൂല്ല പക്ഷേങ്കി ചായ എല്ലാവര്‍ക്കും ശരിയാകും പാല്‍ മില്‍മയാണെങ്കില്‍” എന്നാണ് മില്‍മ പരസ്യവാചകമായി എഴുതിയത്. തുടര്‍ന്ന് പരസ്യക്കമ്പനിയുടെ ക്യാപ്ഷനുകള്‍ക്ക് ലക്ഷങ്ങള്‍ മുടക്കേണ്ടിവരുന്നത് ചൂണ്ടിക്കാണിച്ച് മില്‍മ അര്‍ഹിക്കുന്ന പ്രതിഫലം ഫായിസിന് നല്‍കണമെന്ന് സോഷ്യല്‍ മീഡിയയിലൂടെ പലരും അഭിപ്രയപ്പെട്ടു. ജനം കൂടുല്‍ ശ്രദ്ധിച്ച വാചകമായതുകൊണ്ടാണ് സംഭാഷണം പരസ്യമാക്കിയതെന്നും ഫായിസിനെ മില്‍മ അധികൃതര്‍ കാണുമെന്നും മില്‍മ മലബാര്‍ എംഡി കെഎം വിജയകുമാര്‍ പറഞ്ഞു.

Also Read: എന്‍ഐഎയാണ് ശിവശങ്കറിനായി മുറി ബുക്ക് ചെയ്തതെന്ന് ഹോട്ടല്‍ മാനേജര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട്

എഴുത്തുകാരി ശാരദക്കുട്ടി, പ്രസാദ് പുന്ന്യന്‍ എന്നിവരടക്കം നിരവധി പേരാണ് ഫായിസിന് പ്രതിഫലത്തിന് അവകാശമുണ്ടെന്ന് പ്രതികരിച്ചത്. മില്‍മ മലബാറിന്റെ പുതിയ പരസ്യവാചകത്തിന് ഫായിസിന് അര്‍ഹമായ പ്രതിഫലം നല്‍കുമെന്നാണ് സൂചന.

വൈറൽ ആവുന്ന ഡയലോഗ്സ് അത് സിനിമയിൽ ആയാലും അല്ലാതെ ആയാലും മാർക്കറ്റിങ്ങിന്ഉപയോഗിക്കുന്നത് ആദ്യമായല്ല . മിൽമ എന്തോ വലിയ…

Shehzadi K Shaaz द्वारा इस दिन पोस्ट की गई सोमवार, 27 जुलाई 2020

ചെക്കൻ കേറിയങ്ങു star ആയി…⭐😍 ശരിയായില്ല എന്നുപറയാനുള്ള നമ്മുടെയൊക്കെ നാണക്കേടിൻറെ കടയ്ക്കലാണ് അവൻ കത്തിവച്ചത്……

Shiji Victor द्वारा इस दिन पोस्ट की गई सोमवार, 27 जुलाई 2020

സംഭവമൊക്കെ കൊള്ളാം.പക്ഷേ ഈ 'caption' തന്ന പയ്യന് കൃത്യമായ പ്രതിഫലവും കൂടി കൊടുത്തോണം..

Sarath Ramesh द्वारा इस दिन पोस्ट की गई सोमवार, 27 जुलाई 2020

DONT MISS
Top