59 ചൈനീസ് ആപ്പുകള്‍ക്ക് പുറമേ പബ്ജിയും നിരോധിക്കുമോ? ഗെയിമേഴ്‌സ് ആശങ്കയില്‍

59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ നിരോധിത ആപ്പുകളുടെ 47 ക്ലോണ്‍പതിപ്പുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. രാജ്യത്ത് ഏറ്റവും പ്രചാരത്തിലുള്ള ഗെയിമായ പബ്ജിയും ഇ-കൊമേഴ്‌സ് പ്ലാറ്റ് ഫോമായ അലിഎക്‌സ്പ്രസ്, ലുഡോ വേള്‍ഡ് ഉള്‍പ്പെടെ 275ല്‍ അധികം ആപ്പുകള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് കമ്പനികളുടെ ആപ്പുകള്‍ക്ക് പുറമെ ചൈനീസ് ബന്ധമുള്ള ആപ്പുകളും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിരോധിച്ച ആപ്പുകളുടെ പട്ടിക ഉടന്‍ പുറത്തുവിടുമെന്നാണ് വിവരം.

രാജ്യത്തിന്റെ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും വെല്ലുവിളി ഉയര്‍ത്തുന്നു എന്ന് ചൂണ്ടികാണിച്ചാണ് ടിക്-ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചAത്. 141 എംഐ ആപ്പുകള്‍, ഫെസ്‌യു, പെര്‍ഫക്ട് കോര്‍പ്പ്, എല്‍ബിഇ ടെക് എന്നീ ആപ്പുകളും പട്ടികയിലുണ്ട്.

Also Read: ഈ മാസംതന്നെ നിയമസഭ വിളിക്കണമെന്ന് ഉറച്ച് ഗെഹ്‌ലോട്ട്, ഗാന്ധിയന്‍ ദര്‍ശനങ്ങളിലൂന്നി പ്രതിസന്ധി മറികടക്കുമെന്നും കോണ്‍ഗ്രസ്

സുരക്ഷ കണക്കിലെടുത്ത് ചില ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചില ആപ്പുകള്‍ വ്യക്തിവിവരങ്ങള്‍ പങ്കുവയ്ക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം അടക്കമുള്ള നടപടികള്‍ ആലോചിക്കുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Also Read: സംസ്ഥാനത്ത് ഇന്ന് 1,167 പേര്‍ക്ക് കൊവിഡ്; 679 പേര്‍ക്ക് രോഗമുക്തി

DONT MISS
Top