അണക്കെട്ടുകള്‍ തുറന്നു; അസ്സമിലെ നഗാവോ ഗ്രാമത്തിലെ കാംപുര്‍ വാസികള്‍ക്ക് ഇരട്ടി ദുരിതം

ദുരിതവും, മരണവും വിതച്ചുകൊണ്ട് അസ്സമിലെ പ്രളയം അതിരൂക്ഷതയിലേക്ക്. ഇതുവരെ 93 മനുഷ്യജീവനാണ് പ്രളയബാധയേറ്റ് പൊലിഞ്ഞത്. ഏതാണ്ട് ഇരട്ടിയോളം മൃഗങ്ങള്‍ക്കും പ്രളയത്തെത്തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഭക്ഷണവും, ജീവനമാര്‍ഗ്ഗവുമില്ലാതെ കഷ്ടപ്പെടുന്നതിനൊപ്പം അണക്കെട്ടുകള്‍ കൂടി തുറന്നതോടെ കിടപ്പാടം കൂടിയില്ലാതാവുകയാണ് അസ്സമിലെ പല പ്രദേശവാസികള്‍ക്കും.

കര്‍ബി ലാംഗ്പി ജലവൈദ്യുത പദ്ധതിയുടെ അണക്കെട്ടുകളാണ് നഗാവോ ഗ്രാമത്തിലെ കാംപുര്‍ പ്രദേശത്തെ മുഴുവനായും ഇരട്ടി ദുരിതത്തില്‍ അകപ്പെടുത്തിയിരിക്കുന്നത്. കനത്ത മഴയെത്തുടര്‍ന്നാണ് അണക്കെട്ടുകള്‍ തുറക്കേണ്ടിവന്നത്. അസ്സമിലെ ഭരണകൂടത്തിനും, ജനങ്ങള്‍ക്കും സാധ്യമായ എല്ലാ പിന്തുണയും ഇന്ത്യന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

Also Read: വിവാഹ നോട്ടീസ് ഇനി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കില്ല; പതിക്കുന്നത് സബ് രജിസ്ട്രാന്‍ ഓഫീസിലെ നോട്ടീസ് ബോര്‍ഡില്‍ മാത്രം; ചരിത്രപ്രധാനമായ ഭേദഗതി എന്ന് ജി സുധാകരന്‍

DONT MISS
Top