വിജീഷ് മണിയുടെയും ജയറാമിന്റേയും ‘നമോ’ എന്ന സംസ്‌കൃതചിത്രത്തിലെ ആദ്യഗാനം റിലീസായി

മലയാളി സംവിധായകനായ വിജീഷ് മണിയുടെ നമോ എന്ന സംസ്‌കൃതചിത്രത്തിലെ ആദ്യഗാനം പുറത്ത്. കേവലം 51 മണിക്കൂര്‍ 2 മിനിറ്റിനുള്ളില്‍ പുറത്തിറക്കിയ ‘വിശ്വഗുരു’ എന്ന ചിത്രത്തിന്റെ സംവിധായകനായ വിജീഷ് മണി അതിലൂടെ ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡിനുടമയുമായി.

മലയാളിനടന്‍ ജയറാമിന്റേയും ആദ്യ സംസ്‌കൃതചിത്രമാണ് നമോ. ചിത്രത്തില്‍ കുചേലനായിട്ടാണ് ജയറാം അഭിനയിക്കുന്നത്. മോഹന്‍ലാലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. നമോയുടെ ഭൂരിഭാഗം ചിത്രീകരണവും നടന്നത് ശ്രീരംഗപട്ടണത്തിലായിരുന്നു. കുചേലനാകാന്‍ വേണ്ടി തല മൊട്ടയടിക്കുകയും, ശരീരഭാരം 20 കിലോയോളം കുറക്കുകയും ചെയ്തിരുന്നു നടന്‍.

ശ്രീകൃഷ്ണഭഗവാനെ സ്തുതിച്ചു കൊണ്ടുള്ള ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് നന്ദകിഷോര്‍ ആണ്. ഈണം പകര്‍ന്നത് കലൈമാമണി ജയചന്ദ്രനും, ആലപിച്ചിരിക്കുന്നത് ഐശ്വര്യ ദേവകുമാറുമാണ്. അനൂപ് ജലോട്ടയുടേതാണ് സംഗീതസംവിധാനം.

Also Read: ആനന്ദിലാല്‍ ഖുശ്വാഹയെ കൂടുതല്‍ ‘ഖുഷ്’ ആക്കും 50 ലക്ഷത്തിന്റെ വജ്രം; 10.69 കാരറ്റ് മതിപ്പുള്ള വജ്രം മധ്യപ്രദേശിലെ ഖനിയില്‍ നിന്നും

DONT MISS
Top