ആനന്ദിലാല്‍ ഖുശ്വാഹയെ കൂടുതല്‍ ‘ഖുഷ്’ ആക്കും 50 ലക്ഷത്തിന്റെ വജ്രം; 10.69 കാരറ്റ് മതിപ്പുള്ള വജ്രം മധ്യപ്രദേശിലെ ഖനിയില്‍ നിന്നും

മധ്യപ്രദേശിലെ പന്ന എന്ന ജില്ല ഒരേ സമയം ഇന്ത്യയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലൊന്നും, വില കൂടിയ വജ്രങ്ങള്‍ കുഴിച്ചെടുക്കുന്ന ഖനികളാല്‍ നിറഞ്ഞ പ്രദേശങ്ങളിലൊന്നുമാണ്. അതിലെ വൈരുദ്ധ്യമോര്‍ത്ത് ആശയക്കുഴപ്പമുണ്ടാവുക സ്വാഭാവികം, കാരണം ഇപ്പോള്‍ പന്നയിലെ റാണിപുര്‍ എന്ന സ്ഥലം പ്രസിദ്ധിയാര്‍ജ്ജിച്ചിരിക്കുന്നത് 10.69 കാരറ്റ് മതിപ്പുള്ള വജ്രം കുഴിച്ചെടുത്തു എന്ന വാര്‍ത്ത പുറത്തുവന്നതിനാലാണ്‌.

35 വയസ്സു മാത്രമുള്ള ആനന്ദിലാല്‍ ഖുശ്വാഹയെന്ന ചെറുപ്പക്കാരന്റെ ഉടസ്ഥതയിലാണ് വജ്രം കുഴിച്ചെടുത്ത ഖനി. വജ്രം അദ്ദേഹം പ്രദേശത്തെ സര്‍ക്കാരധീനതയിലുള്ള ഡയമണ്ട് ഓഫീസില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. കൃത്യമായി മൂല്യം കണക്കാക്കാനായിട്ടില്ലെങ്കിലും, കുറഞ്ഞത് 50 ലക്ഷമെങ്കിലും വില മതിക്കുന്നതാണ് ഈ വജ്രമെന്നാണ് തദ്ദേശീയരായ വജ്രവിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

കൊവിഡ് രോഗബാധക്കും ലോക് ഡൗണിനും ശേഷം പന്നയിലെ വജ്രഖനികളില്‍ നിന്നും ആദ്യമായി ശുഭകരമായ വാര്‍ത്തയുണ്ടായതിന്റെ സന്തോഷത്തിലാണ് ആനന്ദിലാല്‍ ഖുശ്വാഹ. കഴിഞ്ഞ ആറു മാസങ്ങളോളമായി താനും തന്റെ പങ്കാളികളും നടത്തിയ കഠിനശ്രമം ഫലം കണ്ടതിന്റെ ആവേശവും ഖുശ്വാഹക്കുണ്ട്.

Also Read: സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചത് ബൈ പോളാര്‍ രോഗമോ? പുതിയ വെളിപ്പെടുത്തലുകളുമായി ഡോക്ടര്‍മാര്‍

DONT MISS
Top