കൂടുതല്‍ ഗോളുകള്‍ തുടര്‍ച്ചയായ നാലാം തവണ; ലാലിഗ ചരിത്രത്തിലെ കൂടുതല്‍ അസിസ്റ്റ്; വീണ്ടും ചരിത്രം സൃഷ്ടിച്ച് മെസ്സി


ലാ ലിഗ കിരീടം ലഭിച്ചില്ലെങ്കിലും മെസ്സിക്ക് ഇത് നേട്ടങ്ങളുടെ സീസണ്‍. ഏറ്റവും കൂടുതല്‍ ഗോളുകളും ഏറ്റവും കൂടുതല്‍ അസിസ്റ്റുമാണ് മെസ്സിയുടെ ഈ സീസണിലെ സംഭാവനകള്‍. അവസാന ലീഗ് മത്സരത്തില്‍ രണ്ട് ഗോളുകള്‍ അടിച്ചതോടെ സീസണിലെ മെസ്സിയുടെ ഗോള്‍നേട്ടം 25 ആയി.

33 മത്സരങ്ങളില്‍നിന്നാണ് മെസ്സി 25 ഗോളുകള്‍ നേടിയത്. 21 ഗോളുകളുമായി റയല്‍ താരം കരീം ബെന്‍സേമ രണ്ടാമതെത്തി. തുടര്‍ച്ചയായി നാലാം തവണയാണ് ലീഗിലെ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് മെസ്സി നേടുന്നത്. കരിയറില്‍ മെസ്സിയുടെ ഏഴാം നേട്ടവും.

ഏറ്റവും കൂടുതല്‍ തവണ ലീഗ് ടോപ്‌സ്‌കോറര്‍ ആയെന്ന ടെല്‍മോ സാറയുടെ നേട്ടവും മെസ്സി തകര്‍ത്തു. സാറ ആറ് തവണയാണ് ലാലിഗ ടോപ് സ്‌കോറര്‍ ആയത്. മുന്‍ അത്‌ലറ്റിക്കോ ബില്‍ബാവോ താരമാണ് ടെല്‍മ സാറ.

ഈ സീസണിലെ ഏറ്റവും കൂടുതല്‍ അസിസ്റ്റും മെസ്സിയുടെ വകയാണ്. 21 ഗോള്‍ അസിസ്റ്റുകളാണ് മെസ്സിയുടെ കാലില്‍നിന്ന് പിറന്നത്. ലാലിഗ ചരിത്രത്തില്‍ ഒരു സീസണിലെ ഒരു താരത്തിന്റെ ഏറ്റവുമുയര്‍ന്ന ഗോള്‍ അസിസ്റ്റ് എണ്ണമാണിത്.

Also Read: ഭക്ഷണം ഒരുനേരം, വിശ്രമ ദിനങ്ങള്‍ വെട്ടിക്കുറച്ചു, കുടിവെള്ളം പോലും കിട്ടാനില്ലാത്ത അവസ്ഥ; കൊവിഡിനോട് യുദ്ധം ചെയ്ത്, പരിഭവമില്ലാതെ എറണാകുളം മെഡിക്കല്‍ കോളെജിലെ ജീവനക്കാര്‍

DONT MISS
Top