സന്ദീപും സ്വപ്‌നയും സരിത്തും ചേര്‍ന്ന് പന്ത്രണ്ട് തവണ സ്വര്‍ണം കടത്തിയതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ സന്ദീപും സ്വപ്‌നയും സരിത്തും ചേര്‍ന്ന് പന്ത്രണ്ട് തവണ സ്വര്‍ണം കടത്തിയതായി റിപ്പോര്‍ട്ട്. ഡിപ്ലോമാറ്റിക് ബാഗേജുവഴിയാണ് ഈ സ്വര്‍ണമെല്ലാം കടത്തിയത്. ഒരുതവണ ഡമ്മി ബാഗേജ് ഉപയോഗിച്ചു.

കഴിഞ്ഞ വര്‍ഷം ജൂലൈ മുതലാണ് ബാഗേജുകള്‍ വന്നത്. സരിത്താണ് ബാഗേജുകള്‍ ഏറ്റെടുക്കാന്‍ പൊതുവെ വരാറുള്ളത്. നൂറ് കിലോയ്ക്ക് മുകളില്‍ ഭാരം ഈ ബാഗേജുകള്‍ക്ക് ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഫൈസല്‍ ഫരീദ് മാത്രമല്ല മറ്റ് ചിലരും ഡിപ്ലോമാറ്റിക് ബാഗേജ് സ്വര്‍ണം കടത്താന്‍ ഉപയോഗിച്ചിട്ടുണ്ട്. അവരെസംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്. സ്വപ്‌ന ഒളിവില്‍ പോകുന്നതിന് മുമ്പ് സുഹൃത്തിനെ ഏല്‍പ്പിച്ച ബാഗില്‍നിന്ന് പണവും കണ്ടെടുത്തെന്നും സൂചനയുണ്ട്.

DONT MISS
Top