5 ഗ്രഹങ്ങളും ഒരു ചന്ദ്രക്കലയും ജൂലൈ 19ന്റെ ആകാശത്തില്‍ ഒരുമിച്ച് വിരുന്നൊരുക്കുന്നു!

ജൂലൈ 19 ഞായറാഴ്ച അതിരാവിലെ എഴുന്നേല്‍ക്കുന്നവര്‍ക്ക് അഞ്ച് ഗ്രഹങ്ങളുടെയും ചന്ദ്രക്കലയുടെയും ഒരുമിച്ചുള്ള മനോഹരമായ കാഴ്ച്ച കാണാനാകുമത്രെ ! അതും ദൂരദര്‍ശിനി പോലും ഇല്ലാതെ.

സിനെറ്റിന്റെ അഭിപ്രായത്തില്‍, സൂര്യോദയത്തിന് 45 മിനിറ്റ് മുമ്പ് നിങ്ങള്‍ ഉണര്‍ന്നാല്‍, ദൂരദര്‍ശിനിയില്ലാതെ ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി, ചന്ദ്രന്‍ എന്നിവയെ
കാണാന്‍ കഴിയും. സിനെറ്റ് എന്ന അമേരിക്കന്‍ മീഡിയ വെബ്സൈറ്റാണ്, ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ആഗോളതലത്തില്‍ സാങ്കേതികവിദ്യയെയും, ഉപഭോക്തൃ ഇലക്ട്രോണിക്‌സിനെയും കുറിച്ചുള്ള അവലോകനങ്ങള്‍, വാര്‍ത്തകള്‍, ലേഖനങ്ങള്‍, ബ്ലോഗുകള്‍, പോഡ്കാസ്റ്റുകള്‍, വീഡിയോകള്‍ എന്നിവ പ്രസിദ്ധീകരിക്കുന്ന വെബ്സൈറ്റാണ് സിനെറ്റ്.

ജ്യോതിശാസ്ത്ര അധ്യാപകനും മുന്‍ പ്ലാനറ്റോറിയം ഡയറക്ടറുമായ ജെഫ്രി ഹണ്ട് പറയുന്നു, “സൂര്യോദയത്തിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും പുറത്തേക്കിറങ്ങുക. ശുക്രന്‍, ചൊവ്വ, ശനി, വ്യാഴം എന്നീ നാല് ഗ്രഹങ്ങളെ എളുപ്പത്തില്‍ കണ്ടെത്താനാകും. അമിതമായ തെളിച്ചത്തിലാകും ഈ നക്ഷത്രങ്ങള്‍. മറ്റ് ഗ്രഹങ്ങളുടെയത്രയും തെളിച്ചമില്ലാത്തതും ബൈനോക്കുലറുകള്‍ ആവശ്യമായി വരുന്നതും കൊണ്ട് ബുധനെ കണ്ടുപിടിക്കാനായി ഒരുപക്ഷെ നിങ്ങള്‍ക്കല്പം  ബുദ്ധിമുട്ടേണ്ടി വരും.”

ബുധനെ ചന്ദ്രന്റെ വലതുഭാഗത്തായി കാണാം. ചൊവ്വയെ തെക്ക്-കിഴക്ക് ആകാശത്ത് പകുതിയോളം നിറഞ്ഞമട്ടിലും കാണാനാകും. വ്യാഴം തെക്ക്-പടിഞ്ഞാറ് ചക്രവാളത്തിന് തൊട്ട് മുകളിലായിരിക്കും. വ്യാഴത്തിന്റെ മുകളില്‍ ഇടതുവശത്തായി ശനിയെയും തിരിച്ചറിയാനാകും. വടക്കന്‍, തെക്കന്‍ അര്‍ദ്ധഗോളങ്ങളില്‍ ഈ കാഴ്ച ദൃശ്യമാകും സിനെറ്റ് അറിയിക്കുന്നു.

Also Read: ഉപാധിയില്ലാത്ത സ്‌നേഹവുമായി ഒട്ടകം; ആചാരപ്രകാരം ഹാദ പുതപ്പിച്ച് സ്വന്തമാക്കി ഉടമ

DONT MISS
Top