‘താരേ ഗിന്‍’; മനോഹരമായ പ്രണയഗാനവുമായ് സുശാന്തിന്റെ ‘ദില്‍ ബേച്ചാര’

സുശാന്ത് സിംഗ് രാജ്പുതിന്റെ അവസാന ചിത്രം ‘ദില്‍ ബേച്ചാര’യിലെ ‘താരേ ഗിന്‍’ എന്നു തുടങ്ങുന്ന രണ്ടാമത്തെ ഗാനവും റിലീസായിരിക്കുന്നു. ആദ്യകാഴ്ച്ചയിലും, കേള്‍വിയിലും തന്നെ പ്രക്ഷകരെ പിടിച്ചിരുത്തുന്ന തരത്തിലാണ് ഗാനചിത്രീകരണം.  മനോഹരമായ പ്രണയരംഗമാണ്  ഈ ഗാനത്തിനായ് ചിത്രീകരിച്ചിരിക്കുന്നത്. സുശാന്തും, സഞ്ജനയും ജോടികളായഭിനയിച്ച ദില്‍ ബേച്ചാര സുശാന്തിന്റെ അവസാനചിത്രമാണ്.

ജോണ്‍ ഗ്രീന്റെ “ദ ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാര്‍സ് ” എന്ന നോവലിനെ ആസ്പദമാക്കി ജോഷ് ബൂണ്‍ നിര്‍മ്മിച്ച അതേ പേരിലുള്ള അമേരിക്കന്‍ റൊമാന്റിക് ഡ്രാമയുടെ ഹിന്ദി പതിപ്പാണ് മുകേഷ് ച്ഛബ്ര സംവിധാനം ചെയ്ത ദില്‍ ബേച്ചാര. രണ്ടു കാന്‍സര്‍ രോഗികളുടെ പ്രണയത്തെപ്പറ്റി സംസാരിക്കുന്ന ഈ ചിത്രത്തിന്റെ റിലീസിനായി ലോകമെമ്പാടും സുശാന്തിന്റെ ആരാധകര്‍ കാത്തിരിക്കുകയാണ്.

Also Read: ഉപാധിയില്ലാത്ത സ്‌നേഹവുമായി ഒട്ടകം; ആചാരപ്രകാരം ഹാദ പുതപ്പിച്ച് സ്വന്തമാക്കി ഉടമ

DONT MISS
Top