ഉപാധിയില്ലാത്ത സ്‌നേഹവുമായി ഒട്ടകം; ആചാരപ്രകാരം ഹാദ പുതപ്പിച്ച് സ്വന്തമാക്കി ഉടമ

ബയാന്നൂര്‍: നായ്ക്കള്‍ മനുഷ്യരോട് ഏറ്റവും വിശ്വസ്തതയുള്ള ജീവിയായാണ് കണക്കാക്കപ്പെടുന്നത്. അതായത് ഉടമസ്ഥരാല്‍ ഉപേക്ഷിക്കപ്പെട്ടതോ, വേര്‍പിരിഞ്ഞതോ ആയ നായ്ക്കള്‍ ഉടമസ്ഥരുടെ അടുത്തേക്ക് മടങ്ങിവരുന്ന കേസുകള്‍ നാം നിരവധി കണ്ടിട്ടും കേട്ടിട്ടുമുണ്ട്. എന്നിരുന്നാലും, സ്‌നേഹത്തിനായി ദാഹിക്കുന്ന, വിശ്വസ്തത പുലര്‍ത്തുന്ന മൃഗങ്ങള്‍ നായ്ക്കള്‍ മാത്രമല്ലെന്ന് തെളിയിക്കുന്ന ഒരു വാര്‍ത്തയാണ് ചൈനയിലെ ബയാന്നൂറില്‍ നിന്നും പുതുതായി കേള്‍ക്കാന്‍ സാധിക്കുന്നത്.

നൂറു മൈലിലധികം അകലെയുള്ള മറ്റൊരു കുടുംബത്തിന് വിറ്റ ഒട്ടകമാണ് അതിന്റെ മുന്‍ ഉടമകളെ കണ്ടെത്താന്‍ ഒറ്റയ്ക്ക് ‘ട്രെക്കിംഗ് ‘ നടത്തി വാര്‍ത്തകളില്‍ നിറഞ്ഞത്. മുന്‍ ഉടമയെ വേര്‍പിരിഞ്ഞ് ഒന്‍പതുമാസത്തിന് ശേഷമാണ് ഒട്ടകം തന്റെ ഇപ്പോഴത്തെ വാസസ്ഥലത്തു നിന്നും പുറപ്പെട്ടു പോന്നത്. ബയാന്‍ നൂര്‍ ഡെയ്‌ലി പറയുന്നതനുസരിച്ച്, പഴയ യജമാനന്റെയടുത്ത് തിരികെയെത്തുമ്പോള്‍ മൃഗത്തിന് മേല്‍ ധാരാളം പരുക്കുകളും വടുക്കളും ഉണ്ടായിരുന്നു. മൂര്‍ച്ചയുള്ള വേലികള്‍ക്കിടയിലൂടെയും തിരക്കേറിയ ഹൈവേയിലൂടെയും സഞ്ചരിക്കേണ്ടിവന്ന ഒട്ടകം വളരെ ക്ഷീണിതനുമായിരുന്നത്രെ.

കഴിഞ്ഞ ഒക്ടോബറിലാണ് ദമ്പതികള്‍ പ്രായമായ ഒട്ടകത്തെ മറ്റൊരു വ്യക്തിക്ക് വിറ്റത്. യാത്രപുറപ്പെട്ട് ഏതാണ്ട് 62 മൈലോളം മരുഭൂമിയിലൂടെ നടന്നതിനു ശേഷമാണ് ഒട്ടകത്തെ മറ്റൊരു ഇടയന്‍ തിരിച്ചറിയുന്നതും പഴയ ഉടമയെ അറിയിക്കുന്നതും. തങ്ങളെത്തേടി തിരികെയെത്തിയ ഒട്ടകത്തിന്റെ സ്‌നേഹത്തിലും, വിശ്വാസ്യതയിലും മതിപ്പു തോന്നിയ ദമ്പതികള്‍ മറ്റൊരു ഒട്ടകത്തെ പകരം നല്‍കി കാര്യങ്ങള്‍ തീര്‍പ്പാക്കുകയായിരുന്നു. കൂടാതെ ആചാരപ്രകാരം ‘ഹാദ എന്ന മേലങ്കി പുതപ്പിച്ചു കുടുംബാംഗങ്ങളിലൊരാളാക്കി മാറ്റുകയും’ ചെയ്തു.

Also Read: യുഎഇ കോണ്‍സുലേറ്റ് ഗണ്‍മാന്‍ ജയഘോഷിനെ കണ്ടെത്തി; കൈ ഞരമ്പ് മുറിച്ചനിലയില്‍

DONT MISS
Top