‘ഇനി നമ്മളെ രക്ഷിക്കാന്‍ ദൈവത്തിനെകൊണ്ടേ സാധിക്കൂ’; കര്‍ണ്ണാടക ആരോഗ്യമന്ത്രിയുടെ പ്രസ്താവനയെത്തുടര്‍ന്ന് ഭരണ- പ്രതിപക്ഷ തര്‍ക്കം മുറുകുന്നു

കര്‍ണ്ണാടക: കര്‍ണ്ണാടകയില്‍ കൊവിഡ് വ്യാപനം ശക്തമാകുമ്പോള്‍ ആരോഗ്യമന്ത്രി ബി ശ്രീരാമലുവിന്റെ ‘ഇനി നമ്മളെ രക്ഷിക്കാന്‍ ദൈവത്തിനെക്കൊണ്ട് മാത്രമേ സാധിക്കൂ’ എന്ന പ്രസ്താവന വിവാദമാകുന്നു. ഇതിനെച്ചൊല്ലി കര്‍ണ്ണാടകയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ പരസ്യമായ വാക്‌പ്പോര് കനക്കുകയാണ്. മഹാമാരി പടര്‍ന്നു പിടിക്കുന്ന സമയത്ത് നിരുത്തരവാദിത്വപരമായി സംസാരിക്കുന്നത് സര്‍ക്കാരിന്റൈ പ്രതിരോധ നടപടികളുടെ പരാജയമാണ് കാണിക്കുന്നതെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ തങ്ങള്‍ പറഞ്ഞതിനെ കോണ്‍ഗ്രസ് തെറ്റായാണ് മനസിലാക്കിയതെന്നും സര്‍ക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിലകുറച്ച് കാണിക്കാന്‍ കോണ്‍ഗ്രസ് മനപൂര്‍വ്വം ശ്രമിക്കുകയാണെന്നും ശ്രീരാമലു തിരിച്ചടിച്ചു. കൊവിഡ് രോഗം നിങ്ങള്‍ക്ക് കുറ്റം പറഞ്ഞുനടക്കാനുള്ള ഒരു കാര്യമല്ലെന്നും ഇവിടെ അവസ്ഥകള്‍ അതിസങ്കീര്‍ണ്ണമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. സര്‍ക്കാരിന്റെയും മന്ത്രിമാരുടെയും പ്രവര്‍ത്തനങ്ങളുടെ അന്തസ് കെടുത്തുന്ന തരത്തില്‍ പ്രതികരിക്കുന്നത് ഈ അവസ്ഥയ്ക്ക് യോജിച്ചതല്ലെന്നാണ് പ്രതിപക്ഷത്തോടുള്ള ബിജെപിയുടെ നിലപാട്.

Also Read:- ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദാക്കി

സര്‍ക്കാരിന് യാതൊന്നും ചെയ്യാന്‍ കെല്‍പ്പില്ലെന്ന് തന്നെയാണ് എല്ലാം ദൈവത്തിനു വിട്ടുകൊടുത്തുകൊണ്ടുള്ള ഉദാസീനമായ മനോഭാവം തെളിയിക്കുന്നതെന്നും കര്‍ണ്ണാടക കോണ്‍ഗ്രസ് ചീഫ് ഡികെ ശിവകുമാര്‍ പറഞ്ഞു. യാതൊരു കഴിവുമില്ലാത്ത ഒരു സര്‍ക്കാര്‍ തങ്ങളുടെ ജനതയെ ദൈവത്തിന്റെ കരുണയ്ക്കായി കാത്തിരിക്കാന്‍ വിട്ടുകൊടുക്കുന്നത് പരാജയം തന്നെയാണെന്നും അദ്ദേഹം ആക്ഷേപിച്ചു. എന്നാല്‍ ജനങ്ങള്‍ ജാഗരൂകരായിരിക്കാന്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ദൈവത്തിന്റെ കാര്യം സൂചിപ്പിച്ചതിനെ പ്രതിപക്ഷം എന്തിനാണിങ്ങനെ വളച്ചൊടിക്കുന്നത് എന്ന് മനസിലാകുന്നില്ലെന്നായിരുന്നു ശ്രീരാമലുവിന്റെ വിശദീകരണം.

തങ്ങള്‍ കഴിവുകെട്ട, യാതൊരു പ്രതിരോധ നടപടികളും കൈക്കൊള്ളാത്ത സര്‍ക്കാര്‍ ആയിരുന്നുവെങ്കില്‍ ഇതായിരിക്കുമായിരുന്നില്ല സംസ്ഥാനത്തിന്റെ അവസ്ഥയെന്നും മഹാമാരിയ്‌ക്കെതിരായ യുദ്ധത്തില്‍ സംസ്ഥാനം നന്നായി മുന്നേറിയെന്ന് ജനങ്ങള്‍ക്കറിയാമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. ലോകം മുഴുവന്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുന്ന അവസ്ഥയായിരുന്നു കൊവിഡ് സൃഷ്ടിച്ചതെന്ന് പ്രതിപക്ഷം മറന്ന് പോകരുതെന്നും ഭരണപക്ഷം ഓര്‍മ്മിപ്പിച്ചു.

Also Read:- ഇന്ന് സംസ്ഥാനത്ത് 722 പേര്‍ക്ക് കൊവിഡ്; രോഗം സ്ഥിരീകരിച്ചവര്‍ പതിനായിരം കടന്നു

DONT MISS
Top