ഇന്ന് സംസ്ഥാനത്ത് 722 പേര്‍ക്ക് കൊവിഡ്; രോഗം സ്ഥിരീകരിച്ചവര്‍ പതിനായിരം കടന്നു

ഒറ്റ ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം അറുന്നൂറുകളില്‍നിന്ന് എഴുന്നൂറുകളിലേക്ക്. ഇന്ന് 722 പേര്‍ക്കാണ് കൊവിഡ് രോഗം ബാധിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം സംസ്ഥാനത്ത് 10,000 കടന്നു.

ഇതുപോലെതന്നെ കുത്തനെ വര്‍ദ്ധിക്കുകയാണ് സമ്പര്‍ക്കം മൂലം രോഗബാധിതരായവരുടെ എണ്ണം. ഇന്ന് 471 പേര്‍ക്കാണ് രോഗം സമ്പര്‍ക്കം മൂലം പകര്‍ന്നത്. ഉറവിടമറിയാത്ത 34 പേര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

ഇന്ന് രോഗ ബാധിതരായ 722 പേരില്‍ 339 പേരും തിരുവനന്തരപുരം സ്വദേശികളാണ്. ഇത് ജില്ലയില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്.

Also Read: “അന്ന് രക്ഷകരായവര്‍ തന്നെ ഇന്ന് കാലനായി”, അമ്മയുടെ ചികിത്സയ്ക്ക് പണം പിരിക്കാന്‍ ഒപ്പം നിന്ന ചാരിറ്റി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നതായി വര്‍ഷ

DONT MISS
Top