ലാറി പേജിനേയും മറികടന്നു; മുകേഷ് അംബാനി ഇപ്പോള്‍ ലോക കോടീശ്വരന്മാരില്‍ ആറാമന്‍


മള്‍ട്ടിനാഷണല്‍ കമ്പനി ആല്‍ഫബെറ്റ് (ഗൂഗിള്‍ ഉള്‍പ്പെടെയുള്ള കമ്പനികളുടെ മാതൃകമ്പനി) ഉടമസ്ഥരായ ലാറി പേജിനേയും സെര്‍ജെ ബ്രിനിനേയും സിലിക്കന്‍ വാലി ഉടമ എലോന്‍ മുസ്‌ക്കിനേയും മറികടന്ന് മുകേഷ് അംബാനി ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരുടെ പട്ടികയിലെ ആറാമനായി. ബ്ലൂംബെര്‍ഗ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ കണക്കുകളടെ അടിസ്ഥാനത്തിലാണ് റിലൈന്‍സ് ഉടമ മുകേഷ് അംബാനി ആറാമനായത്. മുകേഷ് അംബാനിക്ക് നിലവില്‍ 72.4 ബില്യണ്‍ ഡോളറിന്റെ (5.44 ലക്ഷം കോടി) ആസ്തിയുണ്ടെന്നാണ് ബ്ലൂംബെര്‍ഗ് ശേഖരിച്ച വിവരം. അംബാനിയുടെ ആസ്തിയില്‍ വളരെ വേഗത്തില്‍ 2.17 ബില്യണ്‍ ഡോളറിന്റെ വര്‍ദ്ധനവുണ്ടായതോടെയാണ് അദ്ദേഹം കോടീശ്വരന്മാരുടെ പട്ടികയില്‍ മുന്‍പന്തിയിലെത്തിയത്. ഇന്ത്യയിലെയും ഏഷ്യയിലെ തന്നെയും ഏറ്റവും സമ്പന്നനായ വ്യക്തിയായ അംബാനി ഉടന്‍തന്നെ ലോകത്തിലെ ഏറ്റവും സമ്പന്നരായ അഞ്ച് കോടീശ്വരന്മാരുടെ എലൈറ്റ് ക്ലബ്ബിലേക്ക് പ്രവേശിക്കുമെന്നാണ് സൂചന.

Also Read:-  യുഎഇ കോണ്‍സുല്‍ ജനറല്‍ സ്വപ്നയെ വിളിക്കാന്‍ കെടി ജലീലിനോട് ആവശ്യപ്പെടുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്ത്

ഈ അടുത്തകാലത്തായി അംബാനി ഉടമസ്ഥനായ റിലൈന്‍സ് എന്ന സ്ഥാപനം മികച്ച പ്രകടനം കാഴ്ച്ചവെച്ചതാണ് പട്ടികയില്‍ മാറ്റങ്ങള്‍ വരാന്‍ കാരണമായതെന്നാണ് ബ്ലൂംബെര്‍ഗ് വിലയിരുത്തുന്നത്. ആമസോണ്‍ ഉടമ ജെഫ് ബെസോസ് തന്നെയാണ് ഇപ്പോഴും ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്‍. അമേരിക്കന്‍ വ്യവസായ പ്രമുഖന്‍ സ്റ്റീവ് ബാല്‍മെറാണ് പട്ടികയില്‍ അംബാനിക്ക് തൊട്ടുമുന്നില്‍.

ഡിജിറ്റല്‍ വ്യവസായം അതിവേഗം വളര്‍ന്നുവരുന്ന ഒരു രാജ്യമായ ഇന്ത്യയില്‍ റിലൈന്‍സ് തങ്ങളുടെ വ്യവസായം വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണെന്നും ഊര്‍ജ വ്യവസായം, ഇ- കൊമേഴ്‌സ്, മറ്റ് ഡിജിറ്റല്‍ ബിസിനസുകള്‍ എന്നിവയിലൂടെ അംബാനി ഏഷ്യയിലെ ടെക്ക് ഭീമനായി വളരുന്നുവെന്നും ബ്ലൂംബെര്‍ഗ് നിരീക്ഷിച്ചു.

Also Read:-  സ്വപ്നയെ ഫോണില്‍ വിളിച്ചതില്‍ വ്യക്തമായ വിശദീകരണവുമായി മന്ത്രി കെടി ജലീല്‍

DONT MISS
Top