പച്ചിലകളും മരക്കഷ്ണങ്ങളും മാത്രം കഴിച്ച് 25 വര്‍ഷങ്ങള്‍ അതിജീവിച്ച മെഹ്മൂദ് ബട്ട്

പാകിസ്താന്‍: 25 വര്‍ഷങ്ങളോളം പച്ചിലകളും, മരക്കഷ്ണങ്ങളും മാത്രം കഴിച്ച് ഒരാള്‍ക്ക് ജീവന്‍ പിടിച്ചുനിര്‍ത്താനാകുമോ? ഇത്രയുംകാലവും യാതൊരു രോഗബാധയും കൂടാതെ ആരോഗ്യവാനായ് ഒരാള്‍ക്ക് നിലനില്‍ക്കാനാകുമോ?

പാകിസ്താനിലെ പഞ്ചാബ്പ്രവിശ്യയിലെ ഗുജ്രന്‍വാല ദേശക്കാരനായ മെഹ്മൂദ് ബട്ടാണ് മേല്‍പറഞ്ഞ ചോദ്യങ്ങള്‍ക്കുത്തരമാകുന്നത്. തന്റെ 25-ാംവയസ്സിലാണ് ബട്ട് ഈ ശീലം തുടങ്ങുന്നത്. പ്രത്യേകഭക്ഷണശീലത്തിന്റെയോ, വിശ്വാസത്തിന്റെയോ ഭാഗമായിട്ടല്ല മറിച്ച് കഠിനമായ ദാരിദ്ര്യത്തെ ചെറുക്കാന്‍ മാത്രമാണ് താനീവഴി തെരഞ്ഞെടുത്തതെന്ന് മെഹ്മൂദ് ബട്ട് പറയുന്നു.

‘എന്റെ കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ അതിദയനീയമായിരുന്നു. ഒരുനേരത്തെ ഭക്ഷണത്തിനു പോലും വകയില്ലായിരുന്നു. വഴിയോരത്തിറങ്ങി നിന്ന് ഭിക്ഷ യാചിക്കുന്നതിലും ഭേദം പച്ചിലകളെയോ, മരക്കഷ്ണങ്ങളെയോ ആശ്രയിക്കുന്നതാണെന്നെനിക്കു തോന്നി’. ബട്ട് തുടരുന്നു.

Also Read: യുഎഇ കോണ്‍സുല്‍ ജനറല്‍ സ്വപ്നയെ വിളിക്കാന്‍ കെടി ജലീലിനോട് ആവശ്യപ്പെടുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്ത്

ഇന്നിപ്പോള്‍ 50-ാംവയസ്സില്‍ വരുമാനമാര്‍ഗ്ഗം തരുന്ന ഒരു ജോലി കൈവശമുണ്ടെങ്കില്‍ പോലും അസാധാരണമായ ഈ ഭക്ഷണശൈലി കൈവിട്ടുകളയാന്‍ അദ്ദേഹം ഒരുക്കമല്ല. അരയാല്‍, ഈട്ടി, പൊങം തുടങ്ങിയവയാണ് ഭക്ഷിക്കാനിഷ്ടമുള്ള തടികളെന്നും തോന്നുമ്പോഴൊക്കെ വഴിയോരത്തു നിന്നും പുതുപുത്തനിലകള്‍ പൊട്ടിച്ചുകഴിക്കുകയാണ് പതിവെന്നും ബട്ട് കൂട്ടിചേര്‍ത്തു.

പ്രത്യേകതയാര്‍ന്ന ഭക്ഷണശൈലി പിന്തുടരുന്നതോടൊപ്പം, ഇത്രയും കാലത്തിനിടക്ക് ഒരിക്കല്‍ പോലും മെഹ്മൂദ് ബട്ടിന് ആശുപത്രിയില്‍ പോവേണ്ടി വരുകയോ, ഡോക്ടറുടെ ഉപദേശം സ്വീകരിക്കേണ്ടി വരുകയോ ഉണ്ടായിട്ടില്ലെന്നുള്ളതും അദ്ദേഹത്തിന് തദ്ദേശവാസികള്‍ക്കിടയില്‍ കൂടുതല്‍ ജനസമ്മിതി നേടികൊടുത്തിരിക്കുന്നു.

ഏതായാലും ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നവര്‍ക്കും, കൂടുതല്‍ മെച്ചപ്പെട്ട ആരോഗ്യം സ്വപ്‌നം കാണുന്നവര്‍ക്കും വളരെ പ്രതീക്ഷ നല്‍കുന്ന സന്ദേശമാകും മെഹ്മൂദ് ബട്ടിന്റെ  പ്രകൃതിയുമായ് ബന്ധപ്പെട്ട ഈ അതിജീവനവിദ്യ.

Also Read: ഇന്ന് 608 പേര്‍ക്ക് കൊവിഡ്; മൂന്നില്‍ രണ്ടും സമ്പര്‍ക്കരോഗികള്‍; സംസ്ഥാനം കൊവിഡ് വ്യാപനത്തിന്റെ രൂക്ഷതയിലേക്കെന്ന് മുഖ്യമന്ത്രി

DONT MISS
Top