അസഹനീയമായ ദുര്‍ഗന്ധം: യാത്ര വഴിതിരിച്ചുവിട്ട് സ്‌പൈസ് ജെറ്റ്

ദില്ലി: അസഹനീയമായ ദുര്‍ഗന്ധം മൂലം ബംഗളൂരുവില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റിന്റെ യാത്ര വഴിതിരിച്ചുവിട്ട് ഹൈദരാബാദിലിറക്കിയതായി വാര്‍ത്ത. കഴിഞ്ഞ ഞായറാഴ്ച്ചയാണ് 184യാത്രക്കാരും നാലുകുഞ്ഞുങ്ങളുമായി യാത്രതിരിച്ച ബോയിംഗ് 737 എന്ന വിമാനത്തിന് അപ്രതീക്ഷിതമായ തീരുമാനമെടുക്കേണ്ടി വന്നത്.

വിമാനത്തിന്റെ കോക്പിറ്റിനോട് ചേര്‍ന്നുള്ള ശുചിമുറിയില്‍ നിന്നാണ് ദുര്‍ഗന്ധം പുറപ്പെട്ടത്. സംഭവം പൈലറ്റിന്റെ ശ്രദ്ധയില്‍ പെട്ടയുടന്‍ യാത്ര ദില്ലിയിലേക്ക് നീട്ടാതെ ഏറ്റവുമടുത്ത പ്രദേശമായ ഹൈദരാബാദിലിറക്കിുകയായിരുന്നു.

ഏതായാലും ഈ വിഷയവുമായ് ബന്ധപ്പെട്ട് സ്‌പൈസ് ജെറ്റ് നല്‍കിയ ഔദ്യോഗികവിശദീകരണത്തില്‍ ദുര്‍ഗന്ധത്തിന്റെ കൃത്യമായ കാരണം ഇനിയും വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ ഹൈദരാബാദിലിറക്കിയ വിമാനം ഒരുമണിക്കൂറോളം നീണ്ട ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ദില്ലിയിലേക്ക് പുറപ്പെട്ടത്.

Also Read: മനംമയക്കും രുചിക്കും ഗന്ധത്തിനുമപ്പുറം അറിയാകഥകള്‍ വിളമ്പി ബസുമതി അരി

DONT MISS
Top