കൗതുകകരമായ ചരിത്രവും പേറി റം; ജൈത്രയാത്ര കരീബിയയില്‍ നിന്നും, കരിമ്പിലൂടെ

പ്രതീകാത്മക ചിത്രം

സര്‍വ്വസാധാരണയായ ബിയര്‍ മുതല്‍ വിസ്‌കിക്കും, ബ്രാണ്ടിക്കുമെല്ലാം അതിന്റെ പേരില്‍ തന്നെ ആഘോഷിക്കപ്പെടാനും ഉപയോഗിക്കപ്പെടാനും ഓരോ ദിവസമുണ്ട്. അതുപോലെ തന്നെ തൊഴിലാളികള്‍ക്ക് മുതല്‍ വമ്പന്‍മാര്‍ക്ക് വരെ പ്രിയമേറിയ മദ്യങ്ങളിലൊന്നായ റമ്മിനുമുണ്ട് ആഘോഷിക്കപ്പെടാനൊരു ദിനം-ജൂലൈ 11. ഏകദേശം 400വര്‍ഷങ്ങള്‍ക്ക് മുമ്പാണ് റമ്മിന്റെ കഥ തുടങ്ങുന്നതെന്നാണ് അറിയാന്‍ സാധിക്കുന്നത്. എന്നാല്‍ പിന്നെ അത്രകണ്ട് പരിചിതമല്ലാത്ത റമ്മിന്റെ ചരിത്രത്തിലേക്കൊന്നു നോക്കാം.

നിരവധി കോക്ടെയിലുകളില്‍ ഉപയോഗിക്കുന്ന വൈവിധ്യമാര്‍ന്ന സ്പിരിറ്റ് എന്നറിയപ്പെടുന്ന ഈ ദ്രാവകം അങ്ങനെതന്നെ ഉപയോഗിക്കാനും കഴിക്കാനും കഴിയുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വിസ്‌കിയെപ്പോലെതന്നെ, ഇരുന്നുപഴകും തോറും വീര്യമേറുന്നതും അങ്ങനെ പൂര്‍ണതയിലേക്ക് എത്തിച്ചേരുന്നതാണ് റമ്മും. എന്നിരുന്നാലും റമ്മിന് ലഭിക്കേണ്ടതായ അംഗീകാരം ഒരിക്കലും ലഭിച്ചിട്ടില്ലയെന്നത് റം പ്രേമികളെ ഒരുപക്ഷേ വിഷമിപ്പിച്ചേക്കാം. പക്ഷേ വെള്ള, സ്വര്‍ണ്ണം, അരക്ക് മുതലിങ്ങോട്ട് ഇരുണ്ട നിറങ്ങളിലും പലവിധ രുചികളിലും, സുഗന്ധത്തിലും ലഭ്യമായ റമ്മിനെപോലെ ഇത്രമേല്‍ വൈവിദ്ധ്യം നിറഞ്ഞ മറ്റൊരു ആനന്ദദായകമായ പാനീയമുണ്ടോ !

റമ്മിന് ആ പേരെങ്ങനെ കിട്ടിയെന്നുള്ളതിനു പിന്നില്‍ രസകരമായൊരു ചരിത്രമുണ്ട്. ‘റം’ എന്ന പദം ലാറ്റിന്‍ പദമായ ‘സാച്ചറം’ എന്നതില്‍ നിന്നാണ് ഉത്ഭവിച്ചത്. തുടക്കം അത്ര പന്തിയാകാതെയാണ് റം തന്റെ യാത്ര ആരംഭിക്കുന്നത്. കാരണം പഞ്ചസാരവ്യവസായത്തിന്റെ ഉപോല്‍പ്പന്നമായിട്ടായിരുന്നു റമ്മിന്റെ ആരംഭം. ക്രിസ്റ്റഫര്‍ കൊളംബസ് കരിമ്പിന്‍ ചെടികളെ കരീബിയന്‍ രാജ്യങ്ങളില്‍ അവതരിപ്പിച്ചയിടത്തു നിന്നാണ് റമ്മിന്റെ ചരിത്രവും തുടങ്ങുന്നത്.

കരിമ്പിനെ പരിചയപ്പെടുത്തുന്നതിലൂടെ പുതിയൊരു പാരമ്പര്യം ആരംഭിക്കുകയാണെന്നും കരീബിയന്‍ചരിത്രത്തിലെ ഏറ്റവും വലിയ കയറ്റുമതികളിലൊന്നായി അത് മാറുമെന്നും ലോകമെമ്പാടും റം അവതരിപ്പിക്കപ്പെടുമെന്നും അദ്ദേഹത്തിന് അറിയില്ലായിരുന്നുവെന്ന് നമുക്കിന്ന് ഉറപ്പിക്കാനാകും. പതിനേഴാംനൂറ്റാണ്ടില്‍ കരീബിയന്‍ പ്രദേശത്തെ ബാര്‍ബഡോസ് ദ്വീപുകളിലെ പഞ്ചസാരത്തോട്ടങ്ങളിലാണ് റം ആദ്യമായി വാറ്റിയത്. പിന്നീട് അത് ജമൈക്കയിലേക്കും, ഹെയ്തിയിലേക്കും, ക്യൂബയിലേക്കും വ്യാപിച്ചു. അവിടെനിന്നാണ് റം ഉത്പാദനം വ്യാവസായികമാവുകയും ഒരു ആധുനികയുഗം ആരംഭിക്കുകയും ചെയ്തത്.

Also Read: പത്മനാഭസ്വാമി ക്ഷേത്രം: തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ അവകാശം സുപ്രിംകോടതി ശരിവെച്ചു

1740 വരെ റം ‘വൃത്തിയായി’ അല്ലെങ്കില്‍ മിശ്രിതങ്ങളില്ലാതെയാണ് വിതരണം ചെയ്യപ്പെട്ടത്. പിന്നീടാണ് കലര്‍പ്പിന്റെ ഭാഷയിലേക്ക് റം പുനരവതരിപ്പിക്കപ്പെട്ടത്. അതേവര്‍ഷം തന്നെ ഒരു ഇംഗ്ലീഷ് നേവല്‍ ഓഫീസറായ, എഡ്വേര്‍ഡ് വെര്‍നോണിന്റെ ഇടപെടല്‍, റമ്മിന് ‘ഓള്‍ഡ് ഗ്രോഗ്’ എന്ന് വിളിപ്പേരുണ്ടാക്കി. കപ്പല്‍യാത്രകളില്‍ അദ്ദേഹം സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരുന്ന ഗ്രോഗ്രാമെന്ന വസ്ത്രത്തെ പിന്‍പറ്റിയാണ് അങ്ങനൊരു പേരുണ്ടായത്. കാരണം നീണ്ടയാത്രകളില്‍ കപ്പലിലെ ബാരലുകളില്‍ സൂക്ഷിക്കുന്ന വെള്ളം സംരക്ഷിക്കാനുള്ള ഒരു മാര്‍ഗമായി എഡ്വേര്‍ഡ് വെര്‍നോണ്‍ വെള്ളത്തില്‍ കുറച്ച് റം ചേര്‍ത്തു. റമ്മിന്റെ ഈ അവതാരം പുതിയ പതിപ്പുകള്‍ സൃഷ്ടിക്കാന്‍ നിരവധി ബാര്‍ടെന്‍ഡര്‍മാരെ പ്രചോദിപ്പിച്ചു. കാലിഫോര്‍ണിയയിലെ ഡോണ്‍ ദി ബീച്ച്‌കോംബര്‍ എന്ന ടിക്കി ബാറിലാണ് ഏറ്റവും ജനപ്രിയമായ പതിപ്പ് നിര്‍മ്മിക്കപ്പെട്ടത്. അങ്ങനെ ‘ഗ്രോഗ് ‘ എന്ന ഈ വിളിപ്പേര് പിന്നീട് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നാവിക ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമായിമാറി.

അതിവിശാലമായ രീതിയില്‍ ജനങ്ങളുടെയിടയില്‍ വ്യാപിച്ചിരിക്കുന്ന റമ്മിനെ അതിന്റെ നിറത്തെ അടിസ്ഥാനപ്പെടുത്തി രുചിയെയോ ഗുണനിലവാരത്തെയോ അളക്കാന്‍ സാധിക്കില്ല. കാരണം നിറത്തിന് രുചിയുമായി യാതൊരു ബന്ധവുമില്ല എന്നതുകൊണ്ടുതന്നെ. റമ്മിന്റെ സുദീര്‍ഘവും രസകരവുമായ ചരിത്രം ഇങ്ങനെയാണ് എത്തിനില്‍ക്കുന്നത്. സാമ്പ്രദായികമായി റം ചെറിയ മധുരമാര്‍ന്ന രുചിയാണ് മുന്നോട്ട് വെക്കുന്നതെങ്കിലും ഡ്രൈ റം, ഫുള്‍ ബോഡീഡ് റം, സ്‌പൈസ്ഡ് റം, റം അഗ്രിക്കോള്‍ അഥവാ പ്ലാന്റേഷന്‍ റം, ഡെമെറാറ റം എന്നിവ മുന്‍പേ സൂചിപ്പിച്ച വൈവിദ്ധ്യം നിറഞ്ഞ രുചികളാലും ഗന്ധങ്ങളാലും ലോകമെമ്പാടും ജനലക്ഷങ്ങളെ ആനന്ദിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

Also Read: പത്മനാഭസ്വാമിക്ഷേത്രം: ബി നിലവറ തുറക്കുന്നത് പുതിയ സമിതി തീരുമാനിക്കും

DONT MISS
Top