ക്യാമറ ഉപയോഗിച്ചുകൊണ്ടുള്ള ഏറ്റവും വലിയ ‘കടുവ സര്‍വ്വെ’; ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിട്ടി ഗിന്നസ് ബുക്കിലേക്ക്

ക്യാമറ ഉപയോഗിച്ചുകൊണ്ട് നടത്തപ്പെട്ട കടുവകളെക്കുറിച്ചുള്ള വിപുലമായ സര്‍വ്വെ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിട്ടിയെ എത്തിച്ചത് ഗിന്നസ് ബുക്കില്‍. അതോറിട്ടി 2018- 19 വര്‍ഷം നടത്തിയ സര്‍വ്വെയാണ് കടുവകളെക്കുറിച്ച് നടന്ന പഠനങ്ങളുടെ സര്‍വ്വകാല റെക്കോര്‍ഡുകളും തകര്‍ത്തത്. ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിലെ 26,838 പ്രദേശങ്ങളില്‍ ക്യാമറ ഉപയോഗിച്ച് നടത്തിയ പഠനത്തിനാണ് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചത്. മോഷന്‍ സെന്‍സര്‍ ക്യാറകള്‍കൊണ്ട് 35 മില്യണ്‍ ഫോട്ടോകള്‍ എടുത്തതില്‍ 76,651 ഫോട്ടോകളും കടുവകളുടേതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാലയളവില്‍ പുലികളുടെ 51,777 ചിത്രങ്ങളും പകര്‍ത്താന്‍ അതോറിട്ടിക്ക് സാധിച്ചു.കൊടുംകാടിനുള്ളില്‍ 26838 ക്യാമറകള്‍ സ്ഥാപിച്ചുകൊണ്ടാണ് അതോറിട്ടി വന്യമൃഗങ്ങളുടെ കോടിക്കണക്കിന് ചിത്രങ്ങളെടുത്തത്.

Also Read:- കോവിഡ് നിരക്ക് മുകളിലേക്ക്; ഇന്ന് സംസ്ഥാനത്ത് 488 പേര്‍; പകുതിയോളം സമ്പര്‍ക്കം

ഇന്ത്യയിലെ കടുവകളുടെ എണ്ണം 2,226 ല്‍ നിന്നും 2,927 ആയി വര്‍ദ്ധിച്ചതായാണ് സര്‍വ്വെയുടെ കണ്ടെത്തല്‍. ഇന്ത്യയുടെ വനസമ്പത്ത് പൊതുവെയും കടുവകളുടെ എണ്ണം പ്രത്യേകിച്ചും വര്‍ദ്ധിച്ചത് ഗിന്നസ് റെക്കോര്‍ഡിന് ഒപ്പം തന്നെ അത്യധികം സന്തോഷിക്കാനാകുന്ന നേട്ടമാണെന്നാണ് ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിട്ടിയുടെ വിലയിരുത്തല്‍. 522,966 കിലോമീറ്റര്‍ വിസ്തൃതിയിലുള്ള വനം സൂക്ഷ്മമായി പരിശോധിച്ചശേഷമാണ് അതോറിട്ടി സര്‍വ്വെ ഫലങ്ങള്‍ കണ്ടെത്തിയത്.

ഇന്ത്യയിലെ കടുവകളുടെ 83 ശതമാനത്തിന്റെയും സൂക്ഷ്മചലനങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ കഴിഞ്ഞുവെന്നാണ് അതോറിട്ടിയുടെ അവകാശവാദം. ഇത് കടുവകളെ സംബന്ധിച്ച് ക്യാമറ ഉപയോഗിച്ച് നടന്നിട്ടുള്ള ഏറ്റവും സമഗ്രമായ റെക്കോര്‍ഡാണ്. 2022 ല്‍ മാത്രം കൈവരിക്കാനാകുമെന്ന് പ്രതീക്ഷിച്ച നേട്ടമാണ് നമ്മള്‍ നേരത്തെ കൈവരിച്ചതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്‍ പറഞ്ഞു.

Also Read:- കൊറോണ വൈറസിനെക്കുറിച്ച് ചൈനയ്ക്ക് മുന്‍പേ അറിയാമായിരുന്നു; വെളിപ്പെടുത്തലുമായി ചൈനീസ് വൈറോളജിസ്റ്റ്

DONT MISS
Top