ഗോല്‍ഗപ്പയോ പാനിപൂരിയോ ഏതുമാകട്ടെ വിതരണം ഇനി പ്രജാപതിയുടെ എടിഎമ്മിലൂടെ

കൊറോണ വൈറസ് ലോകത്ത് പിടിമുറുക്കിയ എല്ലാവഴികളും കണക്കിലെടുക്കുമ്പോള്‍, പല തെരുവ് ഭക്ഷണവില്‍പ്പനക്കാരും ഇപ്പോഴില്ല എന്നത് ഒരു ചെറിയകാര്യമാണെന്ന് തോന്നാം. പക്ഷേ ആവശ്യമാണ് സൃഷ്ടിയുടെ മാതാവ് എന്ന ലോകതത്ത്വത്തെ ഊട്ടിയുറപ്പിച്ചുകൊണ്ട് ഒരു മൊബൈല്‍-ഇലക്ട്രോണിക്‌സ് റിപ്പയര്‍കട നടത്തുന്ന ഒരു മനുഷ്യന്‍ സൃഷ്ടിച്ചത് ഗോല്‍ഗപ്പ അല്ലെങ്കില്‍ പാനിപൂരി, അല്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടപ്പെടുന്ന പുതിയൊരു വിഭവം നല്‍കാനുള്ള ഗാഡ്ജെറ്റാണ്.

ഗുജറാത്തിലെ രവിയാന ഗ്രാമത്തിലെ ഭാരത് പ്രജാപതിയെന്ന യുവാവാണ് സാമൂഹികഅകലം പാലിച്ചുകൊണ്ട് ഈ കൊച്ചുവ്യവസായത്തിന് തിരിച്ചുവരാന്‍ കഴിയുമെന്ന പ്രതീക്ഷ പങ്കുവെക്കുന്ന യന്ത്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തന്റെ കടയില്‍ അവശേഷിച്ച അവശിഷ്ടങ്ങളില്‍ നിന്നാണ് 33കാരനായ പ്രജാപതി എടിഎം പോലെ പ്രവര്‍ത്തിക്കുന്ന യന്ത്രം സൃഷ്ടിച്ചിരിക്കുന്നത്. ഇവിടെ ഉപഭോക്താവിന് പണത്തിന് പകരം ഗോല്‍ഗപ്പകളാണ് മെഷീനിലൂടെ വിതരണം ചെയ്യപ്പെടുന്നതെന്ന് മാത്രം. അതിനാല്‍ ഏതെങ്കിലും വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്താതെയും കോവിഡ്-19 ന്റെ വ്യാപനത്തെ ത്വരിതപ്പെടുത്താതെയും ലഘുഭക്ഷണം ലഭിക്കും.

Also Read: പൊലീസ് ചെയ്തതാണ് ശരിയെന്ന് വികാസിന്റെ പിതാവ്, അയാള്‍ ഇതര്‍ഹിക്കുന്നുവെന്ന് ഭാര്യ, തിരക്കഥ പൂര്‍ത്തിയായതായി സോഷ്യല്‍ മീഡിയ

അസം പോലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറലായ (എഡിജിപി) ഹാര്‍ദി സിംഗ് തന്റെ ട്വിറ്ററിലൂടെ ഈ യന്ത്രത്തിന്റെ പ്രവര്‍ത്തനം വിവരിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടിങ്ങനെ കുറിച്ചു ” ഇതാണ് യഥാര്‍ത്ഥഇന്ത്യന്‍ വൈഭവം!” അതിനുശേഷം തനിക്ക് യന്ത്രത്തെക്കുറിച്ച് നിരവധി കോളുകള്‍ വരുന്നുണ്ടെന്ന് പ്രജാപതി പറയുന്നു. ”വീഡിയോ വൈറലായതുമുതല്‍ എനിക്ക് ദിവസവും രണ്ടായിരത്തോളം കോളുകള്‍ വരുന്നു. ഞാന്‍ നിര്‍മ്മിച്ചത് ഒരു ഡെമോ മെഷീന്‍ മാത്രമാണ്, വാണിജ്യാവശ്യങ്ങള്‍ക്കായി ഇവ നിര്‍മ്മിക്കാനുള്ള ശേഷി എനിക്കില്ല” പ്രജാപതി കൂട്ടിച്ചേര്‍ത്തു, ”ധാരാളം വിതരണക്കാര്‍ ഇതിനകം ബന്ധപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഞങ്ങളെക്കൊണ്ടാവുന്ന വഴികളെല്ലാം ഞങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഇത് ലാഭകരമായ ബിസിനസ്സാക്കി മാറ്റുകയെന്നതാണ് ഉദ്ദേശം.”

ഈ യന്ത്രവും വാര്‍ത്തയും സോഷ്യല്‍മീഡിയയില്‍ ഇന്ന് വൈറലായിരിക്കുകയാണ്. ക്ലാസ്മുറികളില്‍ നിന്നല്ല, തന്റെ ഗോല്‍ഗപ്പ മെഷീന്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ കഴിവുകള്‍ പഠിച്ചതെന്ന് പ്രജാപതി പറഞ്ഞു. ഔപചാരിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്ത ഇദ്ദേഹം വീടിനടുത്തുള്ള ഒരു സ്ഥാപനത്തില്‍ നിന്ന് ഒരുമാസത്തെ മൊബൈല്‍ റിപ്പയര്‍ കോഴ്സ് മാത്രമാണ് പഠിച്ചിട്ടുള്ളത്.  ഇലക്ട്രോണിക്‌സുമായുള്ള നിരന്തര ഇടപെടലുകളാണ് ഇത്തരമൊരു മെഷീന്‍ തയ്യാറാക്കാന്‍ തന്നെ പ്രാപ്തനാക്കിയതെന്ന് പ്രജാപതി വെളിപ്പെടുത്തുന്നു. നവീനവും നൂതനവുമായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിര്‍മ്മിക്കണമെന്നുള്ള ഇച്ഛയാണ് ഗോല്‍ഗപ്പ മെഷീന്‍ എന്ന ആശയത്തെ പ്രാവര്‍ത്തികമാക്കിയതിന് പിന്നിലെന്നും പ്രജാപതി അഭിപ്രായപ്പെട്ടു.

Also Read: തബ്‌ലീഗ്‌ മതസമ്മേളനം: 73 വിദേശികളെ പിഴചുമത്തി വെറുതെവിട്ടു

DONT MISS
Top