കാന്റര്‍ബറികഥകളെ വീണ്ടും ഓര്‍മ്മിപ്പിച്ച് ടൈഗര്‍ എന്ന പൂച്ച

ഇംഗ്ലണ്ട്: കാന്റര്‍ബറികഥകള്‍ വളരെ പ്രസിദ്ധമാണല്ലോ. ഇംഗ്ലണ്ടിലെ ഒരു സ്ഥലപ്പേരാണ് കാന്റര്‍ബറിയെങ്കിലും, കാന്റര്‍ബറികഥകളിലൂടെയാണ് ഈ പ്രദേശം ലോകശ്രദ്ധയിലേക്ക് എത്തുന്നത്. സാധാരണക്കാര്‍ക്ക് വായിക്കാനും ആസ്വദിക്കാനുമുള്ള അതിശയകരമായ ധാരാളം ഗുണപാഠകഥകളാണ് ഇതിലുള്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍ കാന്റര്‍ബറി ഇത്തവണ
ജനശ്രദ്ധയിലേക്ക് വരുന്നത് ടൈഗര്‍ എന്ന പൂച്ചയിലൂടെയാണ്.

കൊറോണവ്യാപനത്തെതുടര്‍ന്ന് മാര്‍ച്ച് മുതല്‍ കാന്റര്‍ബറിപ്രദേശത്തെ ആരാധനാലയങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. അതിനാല്‍ ഇന്റര്‍നെറ്റിലൂടെയാണ് വിശ്വാസികള്‍ക്കായി പ്രഭാതപ്രാര്‍ത്ഥന അവതരിപ്പിച്ചു വരുന്നത്. ഇതിനിടെയാണ് കാന്റര്‍ബറി പള്ളിയിലെ റോബര്‍ട്ട് വില്ലിസെന്ന പുരോഹിതന്റെ പ്രാര്‍ത്ഥനാവീഡിയോ ആദ്യം വിശ്വാസികളിലൂടെയും പിന്നെ മറ്റുള്ളവരിലൂടെയും വൈറലായത്. ലണ്ടനിലെ കാന്റര്‍ബറി കത്തീഡ്രലിലെ നാലുപൂച്ചകളിലൊന്നായ ടൈഗറിന്റെ സാന്നിദ്ധ്യമാണ് ഈ വീഡിയോയെ തല്‍ക്ഷണം ഹിറ്റിലേക്കുയര്‍ത്തിയത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് പ്രാര്‍ത്ഥനയര്‍പ്പിക്കുന്നതിനിടയില്‍ പുരോഹിതനൊപ്പം ടൈഗറും ക്യാമറകണ്ണുകളുടെ ശ്രദ്ധയിലേക്ക് വരുന്നത്. ആദ്യം പുരോഹിതനടുത്ത് വെച്ചിരിക്കുന്ന പാത്രത്തില്‍നിന്നും പാല്‍കുടിക്കുന്ന ടൈഗര്‍ പിന്നീട് അവിടെയെല്ലാം കറങ്ങിനടക്കുന്നുണ്ട്. ഏതാനും മിനിറ്റുകള്‍ക്കുശേഷം അദ്ദേഹത്തിന്റെയടുത്തുള്ള കസേരയിലേക്ക് ചാടികയറുന്ന പൂച്ച അവിടുന്ന് നേരിട്ട് മേശയിലേക്കും പിന്നെ അവിടെ ജഗ്ഗില്‍ വെച്ചിരിക്കുന്ന പാലില്‍ കൈമുക്കി നക്കിത്തോര്‍ത്തുകയുമാണ്. സൂം ചെയ്തിരിക്കുന്ന ക്യാമറയെ ഇടക്കൊന്നു നോക്കാനും ടൈഗര്‍ മറക്കുന്നില്ല.

Also Read: ഗുണമോ മെച്ചം വിലയോ തുച്ഛം! മിന്നുന്ന വീട്ടകത്തിനൊരു സൂത്രവുമായ് സാമന്ത

അരുമയായ പൂച്ചയുടെ കള്ളത്തരം കൈയ്യോടെ കണ്ടുപിടിക്കുന്നുണ്ടെങ്കിലും ‘ഇന്ന് നമുക്ക് പുതിയൊരു സുഹൃത്തുണ്ടെന്നറിയിച്ച്’ ടൈഗറിനെ സ്‌നേഹത്തോടെ തലോടുകയാണ് റോബര്‍ട്ട് വില്ലിസെന്ന പുരോഹിതന്‍. പ്രഭാഷണം റെക്കോര്‍ഡ് ചെയ്തതിനു ശേഷം ” കാന്റര്‍ബറി കത്തീഡ്രലിലെ പൂന്തോട്ടത്തില്‍ നിന്നും ഇന്നത്തെ പ്രഭാതപ്രാര്‍ത്ഥനക്കായി ഡീന്‍ റോബര്‍ട്ടിനോടും ടൈഗറിനോടുമൊപ്പം ചേരൂ ” എന്ന ലിങ്ക് ട്വീറ്റ് ചെയ്തതിനു പിന്നാലെ ആയിരകണക്കിന് കാഴ്ച്ചക്കാരും രസകരമായ അഭിപ്രായപ്രകടനങ്ങളാണ് കുമിഞ്ഞുകൂടുന്നത്.

Also Read: എം ശിവശങ്കരന്റെ ഫ്‌ലാറ്റില്‍ പരിശോധന; നേരത്തെയും വിവാദമായ ഫ്‌ലാറ്റ്

DONT MISS
Top