സുശാന്ത് സിംഗ് രജ്പുതിന്റെ മരണം: തൂങ്ങിമരിച്ച തുണി ടെന്‍സില്‍ പരിശോധനയ്ക്കയക്കും

പ്രശസ്ത ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ പുതിയ ഘട്ടത്തിലേക്ക്. സുശാന്ത് തൂങ്ങിമരിച്ചു എന്ന് കരുതപ്പെടുന്ന തുണിയുടെ ബലം അളക്കാന്‍ ടെന്‍സില്‍ പരിശോധനയ്ക്കായി രാസപരിശോധനാലാബിലേക്ക് ഉടന്‍ അയക്കുമെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി. സുശാന്തിന്റെ ശരീരഭാരം താങ്ങാന്‍ തുണിയ്ക്ക് ബലമുണ്ടായിരുന്നോ എന്ന് പരിശോധിച്ച് ഉറപ്പിച്ചാല്‍ അദ്ദേഹത്തിന്റേത് ആത്മഹത്യയാണെന്ന നിഗമനത്തിന് കൂടുതല്‍ വ്യക്തത വരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

സുശാന്തിന് ഏകദേശം എണ്‍പത് കിലോയോളം ഭാരമുണ്ടായിരുന്നു. ഇത് പ്രകാരമാണ് പരിശോധന.ഒരു തുണിയ്ക്ക് താങ്ങാനാകുന്ന ഭാരം കണക്കാക്കുന്ന വിദഗ്ധ പരിശോധനയാണ് ടെന്‍സില്‍.

Also Read:- കോവിഡ്19: അന്താരാഷ്ട്രവിപണിയില്‍ നിന്നും ഇന്ത്യന്‍കാപ്പി പുറത്താകുമോ?

അതേസമയം കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കായി പ്രശസ്ത സംവിധായകന്‍ സഞ്ജയ് ലീലയോട് മുംബൈ പൊലീസ് ഹാജരാകാന്‍ ആവിശ്യപ്പെട്ടിട്ടുണ്ട്. താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡ് ലോകത്ത് ഊഹാപോഹങ്ങള്‍ പരക്കുന്ന പശ്ചാത്തലത്തിലാണ് അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കുന്നത്. സാധാരണനിലയില്‍ എട്ട് മുതല്‍ പത്ത് പ്രവര്‍ത്തി ദിവസങ്ങള്‍ വേണ്ടിവരുന്ന വിദഗ്ധ രാസപരിശോധനകല്‍ കേസിന്റെ സവിശേഷപ്രാധാന്യം കണക്കിലെടുത്ത് വേഗത്തില്‍ നടത്താന്‍ ലാബുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞമാസം 14 നാണ് സുശാന്ത് സിംഗ് രജ്പുതിനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിയതുമൂലമുണ്ടായ ശ്വാസതടമാണ് മരണകാരണമെന്നാണ് കഴിഞ്ഞദിവസം പുറത്തുവന്ന അന്തിമ പോസ്റ്റ്മാര്‍ട്ടം ഫലത്തിലുള്ളത്.

Also Read:- ‘സുന്ദരസുരഭിലമായ നിലാവെളിച്ചം’: ബഷീര്‍ ഓര്‍മ്മകള്‍ക്ക് 26 വയസ്

DONT MISS
Top