ഒരു ദിവസത്തില്‍ ഇരുപത്തയ്യായിരത്തോളം രോഗികള്‍; കോവിഡ്19 ഗ്രാഫ് മുകളിലേക്ക്

ദില്ലി: രാജ്യത്ത് കോവിഡ് ഗ്രാഫ് മുകളിലേക്ക്. ഇന്നലെ ഒരു ദിവസംകൊണ്ട് മാത്രം 24,850 രോഗികളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ 24 മണിക്കൂറിനിടെ 613 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതുവരെയുള്ള ഏറ്റവും വലിയ കണക്കാണിത്.

മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ദില്ലി എന്നിവിടങ്ങളില്‍ മരണവും പടരുന്ന തോതും വളരെയേറെയാണ്. 8,671 ആളുകള്‍ മഹാരാഷ്ട്രയില്‍ മാത്രം മരിച്ചു. മൂവായിരത്തിലേറെ ആളുകള്‍ ദില്ലിയില്‍ മരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ആയിരത്തഞ്ഞൂറോളം മരണമാണുണ്ടായത്.

Also Read: കോവിഡ്19: അന്താരാഷ്ട്രവിപണിയില്‍ നിന്നും ഇന്ത്യന്‍കാപ്പി പുറത്താകുമോ?

DONT MISS
Top