11 പ്രാദേശികഭാഷകളില്‍ കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ്: സമിതിയെ നിയോഗിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ

ദില്ലി : ക്ലാറ്റ് പ്രവേശനപരീക്ഷക്കായി ഇംഗ്ലീഷ്ഭാഷ മാത്രം ഉപയോഗിക്കുന്നതില്‍ നിന്നും മാറി പ്രാദേശികഭാഷകള്‍ ഉള്‍പ്പെടുത്തുന്നതിന്റെ സാദ്ധ്യതയെപറ്റി പഠിക്കാന്‍ സമിതിയെ നിയോഗിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. നിലവില്‍ ഇന്ത്യയിലെ നിയമവിദ്യാഭ്യാസത്തിന്റെയും, പരിശീലനത്തിന്റെയും മേല്‍നോട്ടം വഹിക്കുന്നത് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ്. ഇംഗ്ലീഷ്ഭാഷയിലെ പ്രാവീണ്യമില്ലായ്മ മൂലം അര്‍ഹതയുള്ള ഒരു വിദ്യാര്‍ത്ഥിക്ക് പോലും നിയമപഠനത്തിനുള്ള അവസരം നഷ്ടപ്പെട്ടുപോകരുതെന്ന കരുതലില്‍നിന്നുമാണ് ഇങ്ങനൊരു പ്രസ്താവനയെന്ന് ബിസിഐ അറിയിച്ചു.

ഒരു വിദ്യാര്‍ത്ഥിയുടെ ബുദ്ധിശക്തി, കഴിവ്, അര്‍പ്പണബോധം, യുക്തി, ഐ ക്യു എന്നിവയെ ഇംഗ്ലീഷ്ഭാഷയൊന്നുകൊണ്ടു മാത്രം അളക്കുക ശരിയായ നടപടിയല്ലെന്നുള്ളതുകൊണ്ടാണ് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഇംഗ്ലീഷടക്കമുള്ള 11പ്രാദേശികഭാഷകളില്‍ പരീക്ഷ നടത്താനുദ്ദേശിക്കുന്നതെന്ന് ബിസിഐ പ്രസ്താവിച്ചു.

ഈ വിഷയവും, ദേശീയനിയമ സര്‍വ്വകലാശാലകളെയും, മറ്റ് തല്‍പ്പരകക്ഷികളെയും കണക്കിലെടുത്തുകൊണ്ട് 7പേരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് കമ്മറ്റി രൂപീകരിച്ചിരിക്കുന്നത്. ദേശീയനിയമ സര്‍വ്വകലാശാലകളിലെ വൈസ്ചാന്‍സലര്‍മാര്‍, മറ്റ് വിദ്യാഭ്യാസവിദഗ്ദ്ധര്‍, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയിലെ രണ്ടംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നതായിരിക്കും കമ്മറ്റി.

Also Read : സംവിധായിക വിധു വിന്‍സെന്റ് ഡബ്ല്യുസിസിയില്‍നിന്ന് രാജിവെച്ചു

ദില്ലി ഹൈക്കോടതിയില്‍ ഇതേവിഷയത്തില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയെ പരിഗണിച്ചുകൊണ്ട് ബിസിഐക്ക് നല്‍കപ്പെട്ട നിര്‍ദ്ദേശങ്ങളനുസരിച്ചാണ് പുതിയ നീക്കങ്ങള്‍. ഈ വര്‍ഷം ആഗസ്റ്റ്22നാണ് ക്ലാറ്റിന്റെ പ്രവേശനപരീക്ഷ പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ 21 ദേശീയ നിയമ സര്‍വകലാശാലകളിലേക്കുള്ള പ്രവേശനത്തിനായി വാര്‍ഷികാടിസ്ഥാനത്തില്‍ പ്രവേശന പരീക്ഷ നടത്തുന്ന ഒരു നിയമാനുസൃത ബോഡിയാണ് കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് അഥവാ CLAT.

Also Read : ജെഇഇ ഇല്ലാതെ പ്രോഗ്രാമിംഗ്, ഡാറ്റാ സയന്‍സ് എന്നിവയില്‍ ബിഎസ്‌സിയും, ഓണ്‍ലൈന്‍ ഡിപ്ലോമയും നല്‍കി ഐഐടി മദ്രാസ്

DONT MISS
Top