യുണൈറ്റഡ് നേഷന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇന്ദ്രാ മണി പാണ്ഡെ

ദില്ലി: യുണൈറ്റഡ് നേഷന്‍സില്‍ ഇനി ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഇന്ദ്രാ മണി പാണ്ഡെ. 1990ലെ ഐ എഫ് എസ് ബാച്ചില്‍ നിന്നുള്ള ഇന്ദ്രാ മണി ഇപ്പോള്‍ വിദേശകാര്യ വകുപ്പില്‍ അഡിഷണല്‍ സെക്രട്ടറിയാണ്. യു എന്‍ കൂടാതെ കൂടാതെ ജനീവ ആസ്ഥാനമായുള്ള 25ല്‍ പരം അന്താരാഷ്ട്ര സംഘടനകളിലും അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിക്കും. ഡബ്‌ള്യു എച് ഒ, യു എന്‍ ഹ്യൂമന്‍ റൈറ്‌സ് കൗണ്‍സില്‍ തുടങ്ങിയവ അവയില്‍ ചിലതാണ്.

രാജീവ് കെ ചന്ദര്‍ ആണ് ഇപ്പോള്‍ യുണൈറ്റഡ് നേഷന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഇന്ദ്രാ മണി അധികം വൈകാതെ യുഎന്നില്‍ തന്റെ പദവി ഏറ്റെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് സ്ഥിരീകരിച്ചു. രാജ്യങ്ങള്‍ക്കിടയിലെ സുരക്ഷക്കും, ശാന്തിക്കും, സമാധാനത്തിനും, മനുഷ്യാവകാശങ്ങള്‍ക്കുമൊക്കെ വേണ്ടി നിലകൊള്ളുന്ന അന്താരാഷ്ട്ര സംഘടനയാണ് യുഎന്‍ .

30വര്‍ഷം നീണ്ട ഔദ്യോഗികകാലയളവില്‍ ഡമാസ്‌കസ്, കെയ്‌റോ, ഇസ്ലാമാബാദ്, കാബൂള്‍, മസ്‌കറ്റ്, ജനീവ എന്നീ രാജ്യങ്ങളിലായി ഇന്ത്യയുടെ പല നിരായുധീകരണ ദൗത്യങ്ങളിലും ഇന്ദ്രാ മണി പങ്ക് ചേര്‍ന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ അനുഭവസമ്പത്തുള്ള നയതന്ത്രജ്ഞന്‍ എന്ന നിലയില്‍ മനുഷ്യാവകാശ ലംഘനത്തിന് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള പാകിസ്ഥാന്റെ പ്രചാരണത്തെ നേരിടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെയും യു എന്നില്‍ ഇനി പാണ്ഡെ നയിക്കും.

Also Read: ഒരാള്‍ തന്നെ ഭരിക്കുന്നിടത്ത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് അര്‍ഥമെന്ത്? റഷ്യയില്‍ ഭരണഘടനാഭേദഗതി പിന്‍വലിക്കാന്‍ പ്രതിഷേധം

DONT MISS
Top