സ്ത്രീകളെയും പെണ്‍കുട്ടികളെയും കടത്തുന്നത് മയക്കുമരുന്ന് കടത്തിനേക്കാള്‍ പൈശാചികം: ഒഡീസ ഹൈക്കോടതി

പ്രതീകാത്മകചിത്രം

ദില്ലി: മയക്കുമരുന്ന് കടത്തിനേക്കാള്‍ ഗുരുതരമായ കുറ്റമാണ് മനുഷ്യക്കടത്തെന്ന് സൂചിപ്പിച്ച് ഒഡീസഹൈക്കോടതി. നിയമനിര്‍മ്മാണവേളയില്‍ ഇത് തിരിച്ചറിഞ്ഞ് കര്‍ശനമായ നിയമങ്ങളും ശിക്ഷാനടപടികളും നിര്‍ദ്ദേശിക്കാന്‍ നാം വിട്ടുപോയെന്നും കോടതി പറഞ്ഞു. വേശ്യാലയം നടത്തിയെന്നാരോപിച്ച് മുഖ്യപ്രതിക്കും, സഹപ്രതികള്‍ക്കും ജാമ്യം അനുവദിക്കുന്നതിനിടയിലായിരുന്നു കോടതി ഇങ്ങനെ നിരീക്ഷിച്ചത് .

ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ അനുശാസിക്കുന്ന നിയമങ്ങളനുസരിച്ച് ഏറ്റവും കുറഞ്ഞ കാലയളവില്‍ തടവനുഭവിക്കേണ്ടി വരുന്ന കുറ്റങ്ങളിലൊന്നാണ് മനുഷ്യക്കടത്ത്. അതില്‍തന്നെയും സ്ത്രീകളെയും പെണ്‍കുട്ടികളെയും ലൈംഗികചൂഷണത്തിനായി വാണിജ്യാടിസ്ഥാനത്തില്‍ നടത്തുന്ന മനുഷ്യക്കടത്തിന് പരമാവധി മൂന്നുവര്‍ഷം മാത്രമാണ് തടവ്. എന്നാല്‍ മയക്കുമരുന്ന് കടത്തുന്നത് വാണിജ്യാടിസ്ഥാനത്തിലാണെങ്കില്‍ പോലും നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് പ്രകാരം 20വര്‍ഷംവരെ തടവനുഭവിക്കേണ്ടി വരും.

ഇന്ത്യന്‍ സാമൂഹികവ്യവസ്ഥയും, സാംസ്‌കാരികമൂല്യങ്ങളും സ്ത്രീകളെയും കുട്ടികളെയും
പ്രത്യേകപരിഗണന അര്‍ഹിക്കുന്നവരായാണ് കണക്കാക്കുന്നത്. ഇത്തരം കുറ്റവാളികളോട് മൃദുസമീപനമാര്‍ന്ന നിയമനടപടികളാണ് നടപ്പിലാക്കുന്നതെന്നിരിക്കെ അവരെ കടത്തിക്കൊണ്ടുപോകുന്നതിനെതിരെ നടത്തുന്ന ഗംഭീരമായ പദപ്രയോഗങ്ങളെ ഒഡീസ ഹൈക്കോടതി അപലപിച്ചു. ഇമ്മോറല്‍ ട്രാഫിക്കിങ് പ്രീവെന്‍ഷന്‍ ആക്ട് പോലും വേണ്ടവിധത്തില്‍ നടപ്പാക്കുന്നതില്‍ നാം ഇതുവരെ കാര്യമായൊന്നും ചെയ്തിട്ടില്ലെന്നും ജസ്റ്റിസ് എസ് കെ പാണിഗ്രാഹി അഭിപ്രായപ്പെട്ടു. ഇത്രയും ഗുരുതരമായ വിഷയമായിരിന്നിട്ടും മനുഷ്യാവകാശ വകുപ്പില്‍ നിന്നും യാതൊരു അഭിപ്രായപ്രകടനങ്ങളും ഇതേവരെ ഉയര്‍ന്നിട്ടില്ലെന്നതും അദ്ദേഹം പരാമര്‍ശിച്ചു.

DONT MISS
Top