മീശമാധവന്‍ 19-ാം വര്‍ഷത്തിലേക്ക്; സച്ചി എന്ന പേര് അഭ്രപാളിയില്‍ ആദ്യമായി തെളിഞ്ഞ ചിത്രം

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായ മീശമാധവന്‍ പത്തൊമ്പതാം വര്‍ഷത്തിലേക്ക് കടക്കുന്നു. അന്തരിച്ച പ്രതിഭ സച്ചി ആദ്യമായി സിനിമാ ടൈറ്റിലില്‍ തെളിഞ്ഞത് മീശമാധവനുവേണ്ടിയാണെന്ന് നിര്‍മാതാവ് മഹാ സുബൈര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. എന്നാല്‍ എഴുത്ത് സംബന്ധിയായല്ല അദ്ദേഹം മീശമാധവനുമായി സഹകരിച്ചത്. ലീഗല്‍ അഡൈ്വസര്‍ എന്നതായിരുന്നു ചിത്രത്തില്‍ സച്ചിയുടെ സ്ഥാനം.

ചിത്രത്തിന്റെ നിര്‍മാതാവ് മഹാസുബൈര്‍ ഇതേക്കുറിച്ച് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചത് താഴെ വായിക്കാം.

മീശമാധവന്‍ എന്ന അഭിമാനചിത്രം പത്തൊമ്പതാം വര്‍ഷത്തിലേക്ക് കടക്കുന്നു. നാളിതുവരെ നെഞ്ചോടുചേര്‍ത്താസ്വദിച്ചു കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും നന്ദി. ഈ സിനിമയുടെ വിജയം കണ്ടെത്തിയ എല്ലാ കലാകാരന്മാര്‍ക്കും അഭിമാനത്തോടെ നന്ദി പറയുന്നു. ഈയിടെ നമ്മോടു വിട്ടുപിരിഞ്ഞ ശ്രീ സച്ചിയെ പ്രത്യേകം ഓര്‍മിക്കാതെ വയ്യ. കാരണം നിയമോപദേഷ്ടാവ് എന്ന ടൈറ്റിലില്‍ സച്ചിദാനന്ദന്‍ എന്ന പേര് ആദ്യമായി വന്നത് മീശമാധവനില്‍ ആയിരുന്നു.

എന്നെ നിര്‍മാതാവിന്റെ മേലങ്കി അണിയിച്ച എന്റെ സുഹൃത്തുക്കള്‍ ശ്രീ ലാല്‍ജോസ്, ദിലീപ്, രഞ്ജന്‍ പ്രമോദ്, സുധീഷ് എല്ലാവര്‍ക്കും ഈ വേളയില്‍ പ്രത്യേകം നന്ദി പറയുകയാണ് ഞങ്ങള്‍ക്കെല്ലാവര്‍കും ഇനിയും ഇതുപോലെ ഹിറ്റ് സിനിമകള്‍ ഉണ്ടാക്കാന്‍ കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ,

സുബൈര്‍ (മഹാസുബൈര്‍ )

DONT MISS
Top