700ഗോള്‍ ക്ലബ്ബില്‍ ലയണല്‍ മെസ്സി

ബാഴ്‌സലോണ ഫുട്‌ബോള്‍ക്ലബ്ബിന്റെ വിലപിടിച്ച താരവും, നായകനുമായ ലയണല്‍മെസ്സിക്ക് ഇക്കഴിഞ്ഞയാഴ്ച്ച തീര്‍ച്ചയായും അവിസ്മരണീയമായിരിക്കും. ജൂണ്‍24ന് മുപ്പത്തിമൂന്നാംപിറന്നാള്‍ ആഘോഷിച്ച താരം ഇന്നലത്തെ അത്‌ലറ്റികോ മാഡ്രിഡുമായുള്ള മത്സരത്തിലാണ് തന്റെ 700മത്തെ ഗോളടിച്ചത്. ഈ ഗോള്‍ നേടുകവഴി മെസ്സി തന്റെ കരിയറിലെ ഏറ്റവും പുതിയ നാഴികക്കല്ല് പിന്നിട്ടുവെന്ന് നിസ്സംശയം പറയാം.

അത്‌ലെറ്റിക്കോ ഗോള്‍കീപ്പര്‍ ജാന്‍ ഒബ്ലാക്കിനെ കബളിപ്പിച്ച് അമ്പതാംമിനുട്ടില്‍ സ്‌പോട്ട് കിക്കിലേക്ക് പരിവര്‍ത്തനം ചെയ്താണ് മെസ്സി ഈ ഗോള്‍ സൃഷ്ടിച്ചത്. 862മത്സരങ്ങളില്‍ നിന്നാണ് 700മത്തെ ഗോളിലേക്കു മെസ്സി എത്തുന്നത്. മെസ്സിക്ക് മുന്‍പേ 700ഗോള്‍ ക്ലബ്ബില്‍ എത്തിയിട്ടുള്ള സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആണ്. ഫുട്‌ബോള്‍ ഇതിഹാസങ്ങളായ പെലെ, പുസ്‌കസ്, റൊമാരിയോ എന്നിവരാണ് 700ഗോള്‍ ക്ലബ്ബില്‍ പണ്ടേ കടന്നുകൂടിയിട്ടുള്ളവര്‍ എന്നുള്ളത് മെസ്സിയുടെ വിജയത്തിന്റെ മാറ്റ് കൂട്ടുന്നു .

2014 മുതല്‍ ലാലിഗയുടെ എക്കാലത്തെയും മികച്ച സ്‌കോററാണ് മെസ്സി. മുന്‍അത്‌ലറ്റിക് ബില്‍ബാവോ സ്‌ട്രൈക്കര്‍ ടെല്‍മോ സര്‍റക്കാണ് 251ടോപ്പ്ഫ്‌ലൈറ്റ് ഗോളുകള്‍ നേടിയ റെക്കോര്‍ഡ്. മെസ്സി ഇപ്പോള്‍ 441ലെത്തി നില്‍ക്കുന്നു. ഇന്നലത്തെ ഗോളോട് കൂടി മെസ്സി, ഈ സീസണില്‍ ലാലിഗയില്‍ 22ഗോളുകളാണ് നേടിയിരിക്കുന്നത്.

കൊറോണ വൈറസ് രോഗഭീഷണിയെത്തുടര്‍ന്ന് ബാഴ്‌സലോണ ആരാധകര്‍ക്ക് മുന്നില്‍ സ്‌കോര്‍ ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്ന പോരായ്മയെ മാറ്റി നിര്‍ത്തിയാല്‍ ആറുതവണ ബാലന്‍ഡിയോര്‍ പദവി കരസ്ഥമാക്കിയ മെസ്സി ആരാധകര്‍ക്ക് ആഘോഷമാക്കി മാറ്റാനുള്ള ഏറ്റവുമുചിതമായ അവസരമാണിത്.

അവിശ്വസനീയമായ രണ്ട് ഫുട്‌ബോള്‍ കളിക്കാരില്‍ നിന്നുള്ള അവിശ്വസനീയമായ രണ്ട് റെക്കോര്‍ഡുകള്‍ എന്ന് ആലങ്കാരികമായി പറയാമെങ്കിലും, റൊണാള്‍ഡോയേക്കാളും മെസ്സിയുടെ നേട്ടത്തിനാണ് കൂടുതല്‍ തിളക്കമെന്ന് ഫുട്‌ബോള്‍ആരാധകര്‍ ഏറ്റു പറയുന്നു.

Also Read: പരാതിക്കാരിക്ക് മുമ്പില്‍ വെച്ച് സ്വയംഭോഗം ചെയ്തു; വീഡിയോ വൈറലായതോടെ പോലീസ് ഉദ്യോഗസ്ഥന് സസ്പന്‍ഷന്‍

DONT MISS
Top