ഇത് നീതിയല്ലാത്ത തീരുമാനം, സാധാരണക്കാരായ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പോലും വേദന: ജോസ് കെ മാണി

യുഡിഎഫില്‍നിന്ന് കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ പുറത്താക്കിയ നിലപാട് നീതിയല്ല എന്ന് ജോസ് കെ മാണി. സാധാരണക്കാരായ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പോലും ഈ തീരുമാനം വേദനയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജോസ് കെ മാണി.

യുഡിഎഫിന്റെ തീരുമാനം നീതിയല്ല. ഒരു ഘടക കക്ഷി എന്നതിനപ്പുറത്ത് ഐക്യ ജനാധിപത്യമുന്നണിക്ക് അടിത്തറ പാകിയ പ്രസ്ഥാനമാണ് കേരളാ കോണ്‍ഗ്രസ് എമ്മും മാണി സാറും. ഒരു ലോക്കല്‍ബോഡി പദവിക്കായി ഈ ബന്ധമാണ് മുറിച്ചത്. വേറെ എത്രയോ രീതിയില്‍ ഇത് കൈകാര്യം ചെയ്യാമായിരുന്നു. പക്ഷേ ഒറ്റയടിക്ക് ആ ഹൃദയം മുറിച്ച് മാറ്റിയത് സാധാരണക്കാരായ യുഡിഎഫ് പ്രവര്‍ത്തകരെ വേദനിപ്പിച്ചു. ജോസ് കെ മാണി പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയെ തകര്‍ക്കാന്‍ മുമ്പും പലകാര്യങ്ങളും നടന്നിട്ടുണ്ട്. അതിനെയെല്ലാം അതിജീവിച്ചാണ് കേരളാ കോണ്‍ഗ്രസ് മുന്നോട്ട് പോയത്. അതുകൊണ്ട് കേരളാ കോണ്‍ഗ്രസ് കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുമെന്നും ജോസ് കെ മാണി പറഞ്ഞു.

Also Read: വിക്കി കൗശലിന്റെ അമ്പരിപ്പിക്കുന്ന രൂപമാറ്റം; ഏറ്റെടുത്ത് ആരാധകര്‍

DONT MISS
Top