ജോസ് വിഭാഗത്തിന്റെ വെന്റിലേറ്ററാകാന്‍ എല്‍ഡിഎഫ് ഇല്ല: കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ദുര്‍ബലപ്പെടുന്ന ജോസ് കെ മാണി വിഭാഗത്തിന്റെ വെന്റിലേറ്ററാകാന്‍ എല്‍ഡിഎഫ് ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു കാനം. എല്‍ഡിഎഫില്‍ വിഭാഗീയത ഇല്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.

ദുര്‍ബലപ്പെടുമ്പോള്‍ ഏതെങ്കിലും വിഭാഗത്തെ സഹായിക്കാനുള്ള ബാധ്യത എല്‍ഡിഎഫിനില്ല. അവര്‍ എങ്ങോട്ട് പോയാലും എല്‍ഡിഎഫിനെന്താ പ്രശ്‌നം? അവരുടെ വിധി അവര്‍ തീരുമാനിക്കും. യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ കുറച്ച് വ്യത്യാസമുണ്ട്. കാനം പറഞ്ഞു.

ഇടത് നയമാണ് മുന്നണിയുടേത്. ആരെങ്കിലും എവിടെനിന്നെങ്കിലും ഓടിവന്നാല്‍ കയറ്റുന്ന മുന്നണിയല്ല എല്‍ഡിഎഫ് എന്നും കാനം പറഞ്ഞു. ജോസ് കെ മാണി ഇടതുമുന്നണിയുമായി ചേര്‍ന്ന് പോകുമോ എന്ന ചോദ്യത്തിന് അത് ഞങ്ങള്‍ക്കുംകൂടി ബോധ്യപ്പെടണമെന്ന് കാനം മറുപടി നല്‍കി.

DONT MISS
Top