63 ഇന്ത്യന്‍ മുക്കുവര്‍ ഇറാനിയന്‍ തീരത്തെ ദുരിതക്കടലില്‍

പ്രതീകാത്മക ചിത്രം

63 ഇന്ത്യന്‍മുക്കുവര്‍ ദിവസങ്ങളായി ഇറാനിയന്‍തീരത്തെ ദുരിതക്കടലില്‍. സ്ഥലപരിമിതി മൂലം ഇവരെ ഉള്‍ക്കൊള്ളാന്‍ സാധിക്കാതിരുന്നത് ഇന്ത്യന്‍നേവിയുടെ കപ്പലായ ഐഎന്‍എസ് ജലാശ്വക്കാണ്. ഇറാനിയന്‍തുറമുഖമായ ബന്തര്‍ അബാസിലാണ് ഐഎന്‍എസ് ജലാശ്വ രക്ഷാദൗത്യത്തിനെത്തിയത്. 63പേരടങ്ങുന്ന സംഘത്തില്‍ നിന്നും 30പേരെ ആദ്യം രക്ഷപ്പെടുത്താമെന്നായിരുന്നു ഐഎന്‍എസ് ജലാശ്വ അറിയിച്ചത്. എന്നാല്‍ സംഘാംഗങ്ങളെ മുഴുവനായും ഒറ്റയടിക്ക് രക്ഷപ്പെടുത്താമെങ്കില്‍ മാത്രമേ തങ്ങള്‍ സഹകരിക്കൂ എന്ന് ഇവര്‍ അറിയിക്കുകയായിരുന്നു .

എന്നാല്‍ രക്ഷാദൗത്യത്തെ പ്രതി ഇപ്പോഴും പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍, സംസ്ഥാനസര്‍ക്കാര്‍ അടിയന്തിരമായ് ഇക്കാര്യത്തില്‍ ഇടപെടണമെന്നും തങ്ങളെ എത്രയുംവേഗം നാടണയാന്‍ സഹായിക്കണമെന്നും സംഘം അഭ്യര്‍ത്ഥിച്ചു. എംബസിഉദ്യോഗസ്ഥര്‍ തങ്ങളുടെ വിസ ക്യാന്‍സല്‍ ചെയ്തിരിക്കുകയാണെന്നും മറ്റു രേഖകളൊന്നും കൈവശമില്ലാത്തതിനാല്‍ മൂന്ന് നാല് ദിനത്തിനുള്ളില്‍ തന്നെ അവിടെ നിയമവിരുദ്ധമായി തുടരേണ്ടവരായി തങ്ങള്‍ മാറുമെന്നുമുള്ള ഭയാശങ്കകള്‍ അവര്‍ പങ്കുവെച്ചു .

39പേരോളമുള്ള ഒരു കൂട്ടര്‍ അവരുടെ ഇറാനിയന്‍ ബോട്ടുടമയുടെ കാവലിലാണെന്നും ബാക്കിയുള്ളവര്‍ തങ്ങളുടെ സ്വന്തം കൈയ്യില്‍നിന്നും പണംമുടക്കി തുറമുഖത്തിനടുത്ത് വാടകയ്ക്ക് താമസിക്കേണ്ടി വന്നിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. എംബസി ഉദ്യോഗസ്ഥര്‍ തങ്ങളെ കേള്‍ക്കാന്‍ കൂട്ടാക്കാത്ത ഈ സാഹചര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തി വിദേശകാര്യവകുപ്പിലൂടെ തങ്ങളെ ഈ നിസ്സഹായാവസ്ഥയില്‍ നിന്നും രക്ഷപ്പെടുത്തണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

Also Read; ജോസ് വിഭാഗത്തിന്റെ വെന്റിലേറ്ററാകാന്‍ എല്‍ഡിഎഫ് ഇല്ല: കാനം രാജേന്ദ്രന്‍

DONT MISS
Top