കോവിഡ്19നെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണം മനുഷ്യരില്‍ വിജയകരമെന്ന് ചൈന

കൊറോണവൈറസിന്റെ തീവ്രസ്വഭാവം മനുഷ്യരാശിയെ ഒന്നടങ്കം മഹാവിപത്തിലേക്ക് നയിക്കുമ്പോള്‍ ചൈനയില്‍ നിന്നും ഒരു ആശ്വാസവാര്‍ത്ത. കോവിഡ്19നെ നേരിടാനുള്ള ചൈന നാഷണല്‍ ബയോടെക്ക് കമ്പനിയുടെ വാക്‌സിന്‍ വിജയകരമായ പ്രാഥമിക ഫലസൂചനകളാണ് ഇപ്പോള്‍ ബാഹ്യലോകവുമായി പങ്ക് വെച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച്ചയായിരുന്നു മനുഷ്യരില്‍ പ്രയോഗിക്കാനുള്ള വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം നടന്നത്.

ബെയ്ജിംഗ് ആസ്ഥാനമായുള്ള ഈ കമ്പനിക്ക് തങളുടെ വാക്‌സിന്‍ യുഎഇയിലെ രോഗികളില്‍ പരീക്ഷിക്കാനാണ് അനുമതി ലഭിച്ചത്. മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കുന്നതിന്റെ അവസാനഘട്ടഫലം ഇന്നലെയാണ് പുറത്തുവന്നത്. ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണ് ചൈന നാഷണല്‍ ബയോടെക്ക് കമ്പനി. പ്രസ്തുത കമ്പനിയുടെ വി ചാറ്റ് അക്കൗണ്ടില്‍ ഈ വാര്‍ത്തയുമായി സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ പങ്ക് വെച്ചിട്ടുണ്ട്.

ഏതാണ്ട് 1120 ആരോഗ്യവാന്‍മാരിലാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള കുത്തിവെയ്പ്പ് ആദ്യം നടത്തിയതെന്നും, ഉയര്‍ന്നതോതിലുള്ള ആന്റിബോഡികള്‍ ഉല്‍പാദിപ്പിച്ചാണ് അവരുടെ ശരീരം പ്രതികരിച്ചതെന്നുമാണ് വിചാറ്റിലൂടെ കമ്പനി അറിയിച്ചിരിക്കുന്നത്. മൂന്നാംഘട്ട പരീക്ഷണങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ലെങ്കിലും അബുദാബി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജി42യുമായുള്ള പങ്കാളിത്തത്തെ പറ്റി ഇവിടെ പറയുന്നുണ്ട്.

പ്രസ്തുതകമ്പനി, ചൈനീസ്‌സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണെങ്കിലും, ചൈനയില്‍ കോവിഡ്‌രോഗികള്‍ ഇപ്പോള്‍ എണ്ണത്തില്‍ കുറവായതിനാല്‍ പുതുതായി വികസിപ്പിച്ച മരുന്നിന്റെ പരീക്ഷണങ്ങള്‍ക്കായി ചൈനയെ ഉപയോഗിക്കുക അപ്രായോഗികമായിരുന്നു. അതിനാല്‍ ദിനവും നൂറുകണക്കിന് കോവിഡ്‌രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന യുഎഇയെയാണ് ഈ പരീക്ഷണത്തിനായി തിരഞ്ഞെടുത്തത്. അഞ്ച് വിഭാഗങ്ങളിലായാണ് കോവിഡ്19നെ പ്രതിരോധിക്കാനുള്ള വാക്‌സിനുകള്‍ ചൈന തയ്യാറാക്കുന്നത്. കോവിഡ്19 എന്ന മഹാമാരിയെ പിടിച്ചുനിര്‍ത്താന്‍ ചൈനയുടെ ഈ പരീക്ഷണത്തിനു കഴിഞ്ഞാല്‍ ലോകരാജ്യങ്ങളുടെ ഒന്നടങ്കമുള്ള പഴിയില്‍ നിന്നും ചൈനക്ക് താല്‍ക്കാലികമായെങ്കിലും ആശ്വാസം കൊള്ളാനാകും.

വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഈ വാര്‍ത്തയെ സംബന്ധിക്കുന്ന യാതൊന്നും ഔദ്യോഗിക അറിയിപ്പിനാല്‍ ഇത്‌വരെയും സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ കോവിഡിനെതിരെയുള്ള യുദ്ധമുഖത്തില്‍ സിഎന്‍ബിസി അടക്കം 16 അന്താരാഷ്ട്രകമ്പനികളും ശാസ്ത്രജ്ഞരും അഹോരാത്രം മുന്‍പന്തിയിലുണ്ടെന്നും ഏതാണ്ട് അഞ്ച് ലക്ഷത്തോളം പേര്‍ കോവിഡ്19 മൂലം ലോകത്ത് ഇന്നുവരെ മരണമടഞ്ഞിട്ടുണ്ടെന്നും ഡബ്ലുഎച്ച്ഒ അറിയിക്കുന്നു.

Also Read: ജോസ് വിഭാഗത്തിന്റെ വെന്റിലേറ്ററാകാന്‍ എല്‍ഡിഎഫ് ഇല്ല: കാനം രാജേന്ദ്രന്‍

DONT MISS
Top