ലഡാക്കില്‍ നമ്മുടെ സ്ഥലം മോഹിച്ചവര്‍ക്ക് ഉചിതമായ മറുപടി നല്‍കി: മോദി

അതിര്‍ത്തിയും പരമാധികാരവും സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ലോകം കണ്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലഡാക്കില്‍ നമ്മുടെ സ്ഥലം മോഹിച്ചെത്തിയവര്‍ക്ക് നാം ഉചിതമായ മറുപടി നല്‍കി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെല്ലുവിളികള്‍ എപ്പോള്‍ അവസാനിക്കുമെന്ന് ആളുകള്‍ ഇപ്പോള്‍ ചോദിക്കുന്നു. ഇത് വെല്ലുവിളികളുടെ ഒരു വര്‍ഷമാണെന്നും അവര്‍ കരുതുന്നു. ഇവിടെ വെല്ലുവിളികള്‍ ഉണ്ടാകുമ്പോഴെല്ലാം നാം അവയെ മറികടന്നുവെന്ന് ചരിത്രം കാണിക്കുന്നു. വെല്ലുവിളികള്‍ക്ക് ശേഷം നാം കൂടുതല്‍ ശക്തരാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ എന്താണ് അതിര്‍ത്തിയില്‍ ചൈനയുമായി നടക്കുന്നത് എന്ന് മോദി വെളിപ്പെടുത്തിയതേയില്ല. എത്ര ദൂരം ചൈന അകത്തേക്ക് കയറി എന്നോ ഇരുവിഭാഗങ്ങള്‍ക്കും ഉണ്ടായ നാശനഷ്ടം, എന്നിങ്ങനെ മോദി ഇതൊന്നും പൊതുജനങ്ങളുമായി പങ്കുവെച്ചില്ല.

Also Read: കോവിഡിന് എതിരായ പോരാട്ടത്തില്‍ ഇന്ത്യ ബഹുദൂരം മുന്നില്‍, ഇന്ത്യയില്‍ രോഗവിമുക്തരായവരുടെ എണ്ണം വര്‍ദ്ധിക്കുന്നു: മോദി

DONT MISS
Top