സംരംഭങ്ങള്‍ ആരംഭിക്കാന്‍ നടപടികള്‍ എളുപ്പമാക്കി സംസ്ഥാനം

കൊവിഡാനന്തര കാലത്ത് കേരളത്തിലെ വ്യവസായരംഗത്ത് വലിയ സാധ്യതകളാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. ഈ അവസരം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായവും പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി.

ഒരു നിക്ഷേപസൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാണ് സര്‍ക്കാറിന്റെ ശ്രമം. സംരംഭങ്ങള്‍ക്ക് അനുമതി നല്‍കുന്ന നടപടികള്‍ ലളിതവും അതിവേഗവുമാക്കി. എല്ലാ അര്‍ത്ഥത്തിലും കിടയറ്റ നിക്ഷേപസൗഹൃദ സാഹചര്യമാണ് നിലനില്‍ക്കുന്നത്. നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ വ്യവസായ മേഖലയില്‍ സംസ്ഥാനം ആദ്യസ്ഥാനങ്ങളിലേക്ക് കുതിച്ചെത്തിയത് മുന്നേറ്റത്തിന്റെ സൂചകമാണെന്നും അദ്ദേഹം കുറിച്ചു.

അദ്ദേഹം പങ്കുവെച്ച വീഡിയോ താഴെ കാണാം.

DONT MISS
Top