ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലവ് തെലുങ്കില്‍ ഒരു കോടി കാഴ്ചക്കാര്‍; നന്ദി പറഞ്ഞ് അണിയറ പ്രവര്‍ത്തകര്‍

ഒമര്‍ ലുലു സംവിധാനം ചെയ്ത മലയാള ചിത്രം ‘ഒരു അഡാറ് ലവി’ന് തെലുങ്കില്‍ വന്‍ സ്വീകാര്യത. സിനിമയുടെ തെലുങ്ക് പതിപ്പ് യുട്യൂബ് ചാനലില്‍ റിലീസ് ചെയ്ത് 12 ദിവസം മാത്രം പിന്നിടുമ്പോള്‍ കാഴ്ചക്കാരുടെ എണ്ണം ഒരു കോടി കടന്നു. മലയാളത്തില്‍ സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ അവകാശം വാങ്ങിയത് സുഖിഭാവ സിനിമാസാണ്. ഗുരുരാജ് ആണ് തെലുങ്ക് പതിപ്പിന്റെ നിര്‍മാതാവ്.

‘തെലുങ്ക് ഫിലിം നഗര്‍’ ചാനലില്‍ ജൂണ്‍ 12 നാണ് ‘ലവേഴ്സ് ഡേ’ എന്ന പേരില്‍ ചിത്രം റിലീസ് ചെയ്തത്. ഇപ്പോള്‍ 14 ദിവസം പിന്നിടുമ്പോള്‍ കാഴ്ചക്കാരുടെ എണ്ണം 10,181,281 ആയിട്ടുണ്ട്. സിനിമയിലെ നൂറിന്‍ ഷെരീഫിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തെലുങ്ക് കാണികള്‍ക്കിടയില്‍ നൂറിന്‍ ഷെരീഫിന്റെ ഗാഥ എന്ന കഥാപാത്രത്തിനു മികച്ച അഭിപ്രായം ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഒമര്‍ ലുലുവും തെലുങ്ക് പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചിട്ടുണ്ട്.

സിനിമ കണ്ട് തെലുങ്ക് ആരാധകര്‍ അഭിനന്ദിച്ചതിന് നന്ദി പറഞ്ഞ് കൊണ്ട് നൂറിന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഷാന്‍ റഹ്‌മാന്‍ ഒരുക്കിയ സിനിമയിലെ ഗാനങ്ങളും തെലുങ്കില്‍ വന്‍ ഹിറ്റായി. സിനിമയിലെ ‘ആനന്ദാലെ’ എന്ന ഗാനം യുവാക്കള്‍ക്കിടയില്‍ വലിയ ട്രെന്‍ഡ് ആയിട്ടുണ്ട്. സ്‌കൂള്‍ പശ്ചാത്തലത്തിലുളള കഥയാണ് ചിത്രം പറയുന്നത്.

Also Read: കോവിഡിന് എതിരായ പോരാട്ടത്തില്‍ ഇന്ത്യ ബഹുദൂരം മുന്നില്‍, ഇന്ത്യയില്‍ രോഗവിമുക്തരായവരുടെ എണ്ണം വര്‍ദ്ധിക്കുന്നു: മോദി

DONT MISS
Top