കോവിഡിന് എതിരായ പോരാട്ടത്തില്‍ ഇന്ത്യ ബഹുദൂരം മുന്നില്‍, ഇന്ത്യയില്‍ രോഗവിമുക്തരായവരുടെ എണ്ണം വര്‍ദ്ധിക്കുന്നു: മോദി

ദില്ലി: കോവിഡ്19ന് എതിരായ പോരാട്ടത്തില്‍ ഇന്ത്യ ബഹുദൂരം മുന്നിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയില്‍ രോഗവിമുക്തരായവരുടെ എണ്ണം വര്‍ദ്ധിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് വിചിത്രമായ പ്രസ്താവന മോദി നടത്തിയത്. വൈറസിനെതിരായി ജനങ്ങള്‍ നടത്തിയ പോരാട്ടങ്ങള്‍ ഫലംകാണുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ജനങ്ങളുടെ ജീവിതത്തിന് ഭീഷണിയാണ് കോവിഡ് 19. വൈറസിന് എതിരായ പോരാട്ടത്തില്‍ ഇന്ത്യ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണ്. ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ എടുത്ത നടപടികള്‍ ഗുണം ചെയ്തു. ഇന്ത്യയില്‍ രോഗവിമുക്തരാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. മോദി പറഞ്ഞു.

മാര്‍ത്തോമാ സഭാധ്യക്ഷന്‍ ഡോ മാര്‍ത്തോമാ മെത്രാപ്പോലീത്തയുടെ നവതി ആഘോഷ ചടങ്ങ് ഉദ്ഘാചടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ചടങ്ങ്. മെത്രാപ്പോലീത്തയ്ക്ക് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു.

Also Read: ഒസാമ ബിന്‍ലാദനെ രക്തസാക്ഷി എന്ന് വിശേഷിപ്പിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍

DONT MISS
Top