ഷംന കാസിമില്‍നിന്ന് പണം തട്ടാന്‍ ശ്രമിച്ച കേസ്; മുഖ്യപ്രതി മുഹമ്മദ് ഷെരീഫ് പൊലീസ് കസ്റ്റഡിയില്‍

കൊച്ചി: ഷംനാ കാസിമില്‍നിന്ന് പണം തട്ടാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷെരീഫ് പൊലീസ് കസ്റ്റഡിയില്‍. ഷംനാ കാസിമിനെ ഇയാള്‍ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെങ്കിലും മറ്റ് നാല് പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ ഇയാളാണ് മുഖ്യ പ്രതി. പരസ്യം നല്‍കി പെണ്‍കുട്ടികളെ വിളിച്ചുവരുത്തിയത് ഇയാളാണ്.

പെണ്‍കുട്ടികളിലൊരാള്‍ ലൈംഗിക ചൂഷണത്തിന് വിധേയരായിട്ടുണ്ട്. പിടിയിലായ നാല് പ്രതികള്‍ക്കെതിരെ മനുഷ്യക്കടത്തിനും കേസുണ്ട്. കസ്റ്റഡിയിലുള്ള പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും.

പ്രതികള്‍ ഉപയോഗിച്ച കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തൃശ്ശൂരില്‍നിന്നാണ് കാര്‍ കസ്റ്റഡിയില്‍ എടുത്തത്. ഷംനാ കാസിമിന് പുറമെ ഏഴ് പെണ്‍കുട്ടികളാണ് തട്ടിപ്പ് സംഘത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

Also Read: ഒസാമ ബിന്‍ലാദനെ രക്തസാക്ഷി എന്ന് വിശേഷിപ്പിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍

DONT MISS
Top