‘കാവല്‍’ ടീസര്‍ ട്രെന്‍ഡിംഗില്‍ ഒന്നാമത്; വമ്പന്‍ തിരിച്ചുവരവ് പ്രതീക്ഷിച്ച് സുരേഷ് ഗോപി

സൂപ്പര്‍ താരം എന്ന് മലയാളസിനിമാ ആരാധകര്‍ വിശേഷിപ്പിച്ചിട്ടുള്ള മൂന്നുപേരിലൊരാള്‍ എന്ന വസ്തുത പുതിയ തലമുറയ്ക്ക് കാണിച്ച് കൊടുക്കുകയാണ് സുരേഷ് ഗോപി. നിഥിന്‍ രഞ്ജിപണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍ എന്ന ചിത്രത്തിന്റെ ടീസറാണ് യുടൂബിനെ പിടിച്ച് കുലുക്കിയത്. ട്രെന്‍ഡിംഗില്‍ ഒന്നാമതാണ് ഈ വീഡിയോ എന്നറിയുമ്പോഴാണ് സുരേഷ് ഗോപിയുടെ ഒരു ആക്ഷന്‍ ചിത്രത്തിനായി പ്രേക്ഷകര്‍ എത്രത്തോളം കാത്തിരിക്കുന്നു എന്ന് അനാവൃതമാകുന്നത്.

സുരേഷ് ഗോപിയുടെ ജന്മദിനമായ ജൂണ്‍ 26നാണ് ടീസര്‍ എത്തിയതും ഹിറ്റായതും എന്നത് മറ്റൊരു പ്രത്യേകത. ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മിക്കുന്നത്.

Also Read: ഒസാമ ബിന്‍ലാദനെ രക്തസാക്ഷി എന്ന് വിശേഷിപ്പിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍

DONT MISS
Top