രാജ്യത്തെ കോവിഡ് മരണം 15,000 കടന്നു; ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 17,296 പേര്‍ക്ക്

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. 24 മണിക്കൂറിനിടെ 17,296 പേര്‍ക്കാണ് രോഗം പിടിപെട്ടത്. മൊത്തം മരണം 15,000 കടക്കുകയും ചെയ്തു.

ഇന്നലെമാത്രം 407 പേര്‍ രോഗം ബാധിച്ച് മരിച്ചു. 1,90,401 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1,89,463 പേരാണ് ചികിത്സയിലുള്ളത്. 2,85,637 പേര്‍ രോഗവിമുക്തരായി.

മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ദില്ലി എന്നിവിടങ്ങളില്‍ കോവിഡ് പിടിവിട്ട് കുതിക്കുകയാണ്. വരും മാസങ്ങളില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത.

DONT MISS
Top