കോവിഡ്19 ആഞ്ഞടിക്കുന്നു; പിടിവിട്ട് യുഎസ്

കോവിഡ്19 എന്ന മഹാമാരിയില്‍ അമേരിക്കയ്ക്ക് വരാനിരിക്കുന്നത് ശോഭനമല്ലാത്ത നാളുകള്‍. പല സംസ്ഥാനങ്ങളിലും സ്ഥിതി നിയന്ത്രണമില്ലാതെയാവുകയാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജ്ജി ആന്‍ഡ് ഇന്റഫെക്ഷ്യസ് ഡിസീസസ് ഡയറക്ടര്‍ ഡോ ഫൗചി പറയുന്നതനുസരിച്ച് വരുന്ന രണ്ടാഴ്ച്ച രോഗം അതീവ അപകടാവസ്ഥയിലേക്ക് രാജ്യത്തെ കൊണ്ടുപോകും.

ടെക്‌സസ്, അരിസോണ, ഫ്‌ലോറിഡ എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത രണ്ടാഴ്ച്ച അതി നിര്‍ണായകമാണ്. ചില ദിവസങ്ങളില്‍ അമേരിക്കയില്‍ 30,000 പുതയ കേസുകളുടെ അടുത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. തിങ്കളാഴ്ച്ച ഫ്‌ലോറിഡയില്‍ രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നു.

പരിശോധന കുറയ്ക്കാന്‍ പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടിട്ടില്ല എന്നും കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും ഫൗചി പറഞ്ഞു. ഈ വര്‍ഷംതന്നെ മറ്റൊരു പകര്‍ച്ചപ്പനി വ്യാപനത്തിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Also Read: ഗര്‍ഭഛിദ്രം നിഷേധിക്കപ്പെടുന്നത് പ്രസവശേഷമുള്ള മാനസിക പ്രശ്‌നങ്ങളിലേക്ക് നയിക്കുമ്പോള്‍; പൊള്ളുന്ന വിഷയം പറഞ്ഞ് ‘അവള്‍’

DONT MISS
Top