സച്ചിനെതിരെ എടുത്ത തീരുമാനങ്ങള്‍ തെറ്റായിപ്പോയി; ഒടുവില്‍ ‘കുറ്റസമ്മതം’ നടത്തി സ്റ്റീവ് ബക്‌നര്‍

സച്ചിന്‍ ടെണ്ടുല്‍ക്കറെ താന്‍ തെറ്റായ തീരുമാനങ്ങളിലൂടെ പുറത്താക്കിയിട്ടുണ്ടെന്ന് വെസ്റ്റിന്‍ഡീസുകാരനായ മുന്‍ അമ്പയര്‍ സ്റ്റീവ് ബക്‌നര്‍. സച്ചിനെ ആരാധകര്‍ ദൈവമായി വാഴ്ത്തുന്നത് കണ്ട സമയത്തുപോലും തെറ്റായി വിധിക്കാന്‍ ഇടവന്നിട്ടുണ്ട്. ബക്‌നര്‍ ഇപ്പോള്‍ അത് തുറന്ന് സമ്മതിക്കുകയാണ്.

ബാര്‍ബഡോസിലെ ഒരു റേഡിയോ പരിപാടിക്കിടെയാണ് സച്ചിനേക്കുറിച്ചും അദ്ദേഹം പറഞ്ഞത്. തെറ്റായ സന്ദര്‍ഭങ്ങളില്‍ താന്‍ സച്ചിനെതിരെ ഔട്ട് വിധിച്ചു. മന:പ്പൂര്‍വം ഏതെങ്കിലുമൊരു അമ്പയര്‍ അതിന് മുതിരില്ല. പക്ഷേ കരിയറില്‍ സംഭവിക്കുന്ന അബദ്ധങ്ങള്‍ എക്കാലവും കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

“ഒരിക്കല്‍ ഓസ്‌ട്രേലിയയില്‍ വെച്ച് ഞാന്‍ സച്ചിനെതിരെ ഔട്ട് വിളിച്ചു. എല്‍ബിയായിരുന്നു അത്. എന്നാല്‍ പിന്നീടെനിക്ക് വ്യക്തമായി ആ പന്ത് വിക്കറ്റിന് മുകളിലൂടെ കടന്നുപോകുമായിരുന്നു എന്ന്. ഒരിക്കല്‍ ഇന്ത്യയില്‍വെച്ച് സച്ചിന്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി എന്ന് ഞാന്‍ കരുതി. ബാറ്റ് വീശുന്ന ഭാഗം കടന്നുപോയതിന് ശേഷം പന്തിന് ദിശമാറ്റമുണ്ടായിരുന്നു. ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം നടന്നത്. ഇവിടെ ഒരു ലക്ഷത്തിലധികം കാണികളാണ് തിങ്ങിനിറഞ്ഞിരുന്നത്. ആര്‍ക്കും ഒന്നും കേള്‍ക്കാന്‍ സാധിച്ചില്ല. ഈ പിഴവുകള്‍ പിന്നീട് ഞാന്‍ തിരിച്ചരിഞ്ഞു. നിരാശയുണ്ട്. തെറ്റുകള്‍ സ്വാഭാവികം. അത് അംഗീകരിച്ച് മുന്നോട്ട് പോകുന്നതും ജീവിതത്തിന്റെ ഭാഗമാണ്”, ബക്‌നര്‍ പറഞ്ഞു.

എന്നാല്‍ ബക്‌നര്‍ പറയാത്ത അബദ്ധങ്ങളും അദ്ദേഹത്തിന് സംഭവിച്ചിട്ടുണ്ട് എന്ന് ക്രിക്കറ്റ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. സച്ചിന്റെ ബാറ്റില്‍ ഉരസിയ പന്ത് പാഡില്‍ തട്ടിയപ്പോള്‍ സച്ചിനെ ഇദ്ദേഹം ഔട്ട് വിളിച്ച സംഭവം പോലും ഇന്നും മനസില്‍ തങ്ങിനില്‍ക്കുന്നതാണ്.

Also Read: ചൈന അതിക്രമിച്ച് കയറിയില്ലെങ്കില്‍ 20 ജവാന്മാര്‍ മൃത്യുവരിച്ചത് എന്തിന്? മോദിയോട് രാഹുല്‍ ഗാന്ധി

DONT MISS
Top