തീപാറും പന്തുകള്‍ ആവനാഴിയില്‍ ഭദ്രം; നെറ്റ്‌സില്‍ മികച്ച പ്രാക്ടീസുമായി ശ്രീശാന്ത്

ശ്രീശാന്ത്

കൊച്ചി: ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ വിലക്ക് നേരിടുന്ന ശ്രീശാന്ത് മികച്ച പ്രാക്ടീസുമായി ആത്മവിശ്വാസത്തില്‍. സെപ്റ്റംബറില്‍ ശ്രീശാന്തിന്റെ വിലക്ക് അവസാനിക്കും. 37 വയസാണ് ഇപ്പോള്‍ താരത്തിന് ഉള്ളത് എങ്കിലും ഒന്നുരണ്ട് വര്‍ഷമെങ്കിലും ഇന്ത്യന്‍ ടീമില്‍ കളിക്കാനാകും എന്നാണ് ശ്രീശാന്തിന്റെ പ്രതീക്ഷ.

ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശ്രീശാന്ത് മടങ്ങിവരുന്നത്. എങ്കിലും പഴയ തീപാറും പന്തുകള്‍ തനിക്ക് കൈമോശം വന്നിട്ടില്ല എന്ന് അദ്ദേഹം തെളിയിക്കുന്നു. സച്ചിന്‍ ബേബിയുള്‍പ്പെടെയുള്ള താരങ്ങള്‍ക്കെതിരെ നെറ്റ്‌സില്‍ മികച്ച രീതിയിലാണ് ശ്രീശാന്ത് പന്തെറിയുന്നത്.

Also Read: വ്യോമസേനാ തലവന്‍ ലഡാക്കില്‍; എന്തിനും സജ്ജമായി യുദ്ധവിമാനങ്ങള്‍

നെറ്റ്‌സില്‍ ശ്രീശാന്തിന്റെ പന്തുകള്‍ നേരിടാന്‍ ബുദ്ധിമുട്ടുണ്ട്. പേസും സ്വിംഗും ഇപ്പോഴും മികച്ചതാണ്. നേരത്തെ ഒരു വീഡിയോ വൈറലായത് ഓര്‍മയില്ലേ എന്നും സച്ചിന്‍ ചോദിക്കുന്നു.

സച്ചിന്‍ ബേബിയുമായി പ്രാക്ടീസ് നടത്തവെ സ്റ്റംപ് പിഴുതെടുക്കുന്ന ശ്രീശാന്തിന്റെ വീഡിയോ നേരത്തെ വൈറലായതാണ് സച്ചിന്‍ സൂചിപ്പിച്ചത്. ഈ വീഡിയോ താഴെ കാണാം.

DONT MISS
Top