എടിഎമ്മില്‍നിന്ന് 5000 രൂപയ്ക്ക് മുകളില്‍ പിന്‍വലിച്ചാല്‍ ഫീസ് ഈടാക്കണം; ശുപാര്‍ശയുമായി ആര്‍ബിഐ സമിതി

ദില്ലി: പൊതുജനത്തിന് ഭാരമാകുന്ന നീക്കവുമായി ആര്‍ബിഐ സമിതി. 5000 രൂപയ്ക്ക് മുകളില്‍ പിന്‍വലിക്കുമ്പോഴെല്ലാം ഫീസ് ഈടാക്കണമെന്നാണ് സമിതി ആവശ്യപ്പെടുന്നത്. നടപ്പായാല്‍ പൊതുജനത്തിന് വീണ്ടും ഭാരമാകുന്ന നടപടിയാകും ഇത്.

ഉയര്‍ന്ന തുക എടിഎം വഴി പിന്‍വലിക്കുന്നതിനെ നിരുത്സാഹിപ്പിക്കാനാണ് ഈ ശുപാര്‍ശ എന്നാണ് ന്യായീകരണം. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിജി കണ്ണന്‍ അധ്യക്ഷനായ സമിതി കഴിഞ്ഞ ഒക്ടോബറിലാണ് ഈ റിപ്പോര്‍ട്ട് ആര്‍ബിഐയ്ക്ക് നല്‍കിയത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

5000 രൂപയില്‍ താഴെയുള്ള തുകകള്‍ പിന്‍വലിച്ചാല്‍ പിഴ ഈടാക്കാന്‍ തല്‍ക്കാലം ശുപാര്‍ശയില്ല. വിവരാവകാശ നിയമ പ്രകാരം ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം പുറത്തുവന്നത്.

Also Read: വ്യോമസേനാ തലവന്‍ ലഡാക്കില്‍; എന്തിനും സജ്ജമായി യുദ്ധവിമാനങ്ങള്‍

DONT MISS
Top