ഇന്ധന വിലയില്‍ തുടര്‍ച്ചയായ 10-ാം ദിവസവും വര്‍ദ്ധന

ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധന. തുടര്‍ച്ചയായ പത്താം ദിവസമാണ് ഇന്ധനവില വര്‍ദ്ധിക്കുന്നത്. ഇന്ന് പെട്രോളിന് 47 പൈസയും ഡീസലിന് 54 പൈസയും വര്‍ദ്ധിച്ചു.

10 ദിവസംകൊണ്ട് പെട്രോളിന് 5.48 രൂപയും ഡീസലിന് 5.49 രൂപയും വര്‍ദ്ധിച്ചു. കൊച്ചിയില്‍ പെട്രോളിന് 76.99 രൂപയും ഡീസലിന് 71.29 രൂപയുമാണ് വില. ഒറ്റയടിക്ക് ഡീസലിന്റെ വിലകൂടിയത് ചരക്കുനീക്കത്തേയും കമ്പോള വിലനിലവാരത്തേയും ബാധിക്കും.

യാത്രക്കാര്‍ കൂടുതലും പൊതുഗതാഗതം ബുദ്ധിമുട്ടിലുമായ സാഹചര്യത്തില്‍ വീണ്ടും സ്ഥിതി രൂക്ഷമാകും. കേന്ദ്രസര്‍ക്കാര്‍ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

Also Read: ഡിവൈഎഫ്‌ഐയുടെ ടിവി ചലഞ്ചില്‍ പങ്കെടുത്ത് അമലാ പോളും; നല്‍കിയത് ആറ് ടിവികള്‍

DONT MISS
Top