സാങ്കേതിക തകരാര്‍: ഇന്ത്യയില്‍ വിറ്റ 65,651 കാറുകള്‍ ഹോണ്ട തിരിച്ചുവിളിച്ച് പരിശോധിക്കും

സാങ്കേതിക തകരാര്‍ മൂലം അറുപത്താറായിരത്തോളം കാറുകള്‍ തിരിച്ചുവിളിക്കാനൊരുങ്ങി ജാപ്പനീസ് വാഹന നിര്‍മാതാവായ ഹോണ്ട. ഇന്ധന പമ്പ് തകരാറാണ് കാറുകള്‍ തിരിച്ചുവിളിച്ച് പരിശോധിക്കാന്‍ കാരണം എന്ന് ഹോണ്ട അറിയിക്കുന്നു. തകരാര്‍ കണ്ടെത്തിയാല്‍ സൗജന്യമായി അവ പരിഹരിച്ചുനല്‍കും.

2018ല്‍ നിര്‍മിച്ച് ഇന്ത്യയില്‍ വിറ്റഴിഞ്ഞ വാഹനങ്ങള്‍ക്കാകും പരിശോധന. ഏഴ് മോഡലുകള്‍ കമ്പനി തിരിച്ചുവിളിക്കും. സിറ്റി, അമെയ്‌സ്, ജാസ്, ബ്രിയോ എന്നീ കാറുകളും എസ്‌യുവികളായ ഡബ്ല്യുആര്‍വി, ബിആര്‍വി, സിആര്‍വി എന്നീ മോഡലുകളും തിരികെവിളിക്കും.

ഫ്യുവല്‍ പമ്പില്‍ ഇംപെല്ലര്‍ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ചാണ് ഹോണ്ട വിശദ പരിശോധന നടത്തുന്നത്. ഇംപെല്ലറിന്റെ സാന്നിധ്യം എഞ്ചിന്‍ നിലയ്ക്കാനോ സ്റ്റാര്‍ട്ടാകാതെയിരിക്കാനോ ഉള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ഹോണ്ട പറയുന്നു.

ഈ മാസം 20 മുതലാണ് വാഹനം തിരിച്ചുവിളിക്കാന്‍ കമ്പനി പദ്ധതിയിടുന്നത്. കാര്‍ ഉടമകളെ കമ്പനി നേരിട്ട് ഇക്കാര്യം അറിയിക്കും. കമ്പനിയുടെ സൈറ്റില്‍ കാറിന്റെ ന്യൂമെറിക് വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ നല്‍കിയും തകരാറുള്ള മോഡലാണോ തങ്ങളുടേത് എന്ന് ഉപഭോക്താക്കള്‍ക്ക് പരിശോധിക്കുകയും ആകാം.

Also Read: ‘ഈ കാലവും കടന്നുപോകും’, പ്രതീക്ഷയുടെ സന്ദേശം പകര്‍ന്ന ആല്‍ബവുമായി പിജെ ജോസഫ്

DONT MISS
Top