ബിസിസിഐയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ നടപടി; ജീവനക്കാര്‍ക്ക് താക്കീതുമായി ജയ് ഷാ

ബിസിസിഐ സെക്രട്ടറിയും കേന്ദ്രമന്ത്രി അമിത് ഷായുടെ മകനുമായ ജയ് ഷായുടെ താക്കീത് ബിസിസിഐ ജീവനക്കാര്‍ക്ക് ലഭിച്ചു. ബിസിസിഐയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ ജോലിയില്‍നിന്ന് പിരിച്ചുവിടുമെന്നാണ് ഷായുടെ ഭീഷണി. ബിസിസിഐയുടെ ചില ഉള്ളുകള്ളികള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ജയ് ഷായെ ചൊടിപ്പിച്ചത്.

നൂറോളം ജീവനക്കാര്‍ക്കാണ് താക്കീത് മെയില്‍ ലഭിച്ചിട്ടുള്ളത്. ബിസിസിഐയുടെ മുംബൈയിലെ ആസ്ഥാനത്തും ബെംഗലുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലും ജോലി ചെയ്യുന്ന ജീവനക്കാരാണ് ഇവര്‍.

മാധ്യമങ്ങളോട് എന്തെങ്കിലും സംസാരിക്കണമെന്നുണ്ടെങ്കില്‍ മുന്‍കൂട്ടി അനുമതി വാങ്ങിയിരിക്കണം. അറിഞ്ഞോ അറിയാതെയോ രഹസ്യ സ്വഭാവമുള്ള കാര്യങ്ങള്‍ പുറത്തുവിടുന്നവര്‍ ജാഗ്രത പാലിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയുണ്ടാകാത്തപക്ഷം സസ്‌പെന്‍ഷനും പിരിച്ചുവിടലും ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ പ്രതീക്ഷിക്കാമെന്നും മെയിലില്‍ വ്യക്തമാക്കുന്നു.

Also Read: കയ്യില്‍ ചുംബിച്ച് കോവിഡ് മാറ്റുമെന്ന് അവകാശപ്പെട്ട ആള്‍ദൈവം കോവിഡ് ബാധിച്ച് മരിച്ചു

DONT MISS
Top