ഹെക്ടര്‍ പ്ലസ് വരുന്നു; ജൂലൈയില്‍ ബുക്കിംഗ് ആരംഭിക്കും

ചൈനീസ് വാഹനഭീമന്‍ മോറിസ് ഗാരേജ് ഇന്ത്യയില്‍ പുതിയ മോഡലുമായി എത്തുന്നു. വന്‍ വിജയമായ എംജി ഹെക്ടര്‍ എന്ന മോഡലിന്റെ ആറ് സീറ്റര്‍ മോഡലാണ് പുതുതായി എത്തുന്നത്. റെഗുലര്‍ ഹെക്ടറില്‍നിന്നും ഏറെ വ്യത്യാസമില്ലാതെ എന്നാല്‍ കുറച്ചൊക്കെ പുതുക്കലുകളും കൂട്ടിച്ചേര്‍ത്താണ് ഹെക്ടര്‍ പ്ലസ് എത്തുക.

അകത്തളത്തില്‍ ഏഴ് സീറ്റുകള്‍ ഉണ്ടാകും എന്നാണ് ആദ്യം കരുതിയിരുന്നത് എങ്കിലും ആറ് സീറ്റുകള്‍ മതി എന്ന് എംജി തീരുമാനിച്ചു. പൈലറ്റ് സീറ്റുകള്‍ ഉപയോഗിക്കാം എന്നതാണ് ആറ് സീറ്റുകള്‍ മാത്രം ഉപയോഗിച്ചാലുള്ള മെച്ചം. കൂടുതല്‍ ലക്ഷ്വറി അനുഭവം പ്രദാനം ചെയ്യും ഈ സീറ്റുകള്‍. നാല് സെന്റീമീറ്റര്‍ നീളക്കൂടുതലും പ്രതീക്ഷിക്കാം.

പുറത്തുനിന്നുകാണാനും അല്‍പം മോടി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മുന്‍വശത്ത് ക്രോമിയം ഗ്രില്ലിന് പകരം ഗ്ലോസി ബ്ലാക് ഫിനിഷാണ്. ഒറ്റ നോട്ടത്തില്‍ ശ്രദ്ധിക്കുന്ന മറ്റ് മാറ്റങ്ങളില്ല. കരുത്തിലും ഹെക്ടര്‍ പ്ലസിന് മറ്റ് മാറ്റങ്ങളില്ല.

170 പിഎസ് കരുത്തുള്ള 2.0 ലിറ്റര്‍ ഡീസല്‍, 143 പിഎസ് കരുത്തുള്ള 1.5 ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും ഇതേ കരുത്തുള്ള പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡുമാണ് എഞ്ചിന്‍ ഒപ്ഷനുകള്‍. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലും ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനിലും വാഹനം ലഭ്യമാകും.

Also Read: രാജസ്ഥാനിലും ‘ഓപ്പറേഷന്‍ താമര’; കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി

DONT MISS
Top