പുരുഷ ടീമിന്റെ ക്രിക്കറ്റ് പിച്ചുകളുടെ നീളം വനിതാ ക്രിക്കറ്റില്‍ ഉണ്ടാവേണ്ടതില്ല, പന്തുകളുടെ വലിപ്പവും കുറയ്ക്കണം: ഇന്ത്യ, ന്യൂസീലാന്റ് താരങ്ങള്‍

പിച്ചുകളുടെ നീളം കുറയ്ക്കുന്നത് ഉചിതമാകുമെന്ന് അഭിപ്രായപ്പെട്ട് വനിതാ ക്രിക്കറ്റ് താരങ്ങള്‍. പുരുഷ ക്രിക്കറ്റിനെ അപേക്ഷിച്ച് ചില അളവുകളില്‍ മാറ്റം വേണമെന്ന് വനിതാ ക്രിക്കറ്റ് താരങ്ങള്‍ ആവശ്യപ്പെട്ടു. ന്യൂസിലാന്റ് താരം സോഫി ഡിവൈനും ഇന്ത്യന്‍ താരം ജമീമ റോഡ്രിഗസുമാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.

വനിതാ ക്രിക്കറ്റിന്റെ നവീകരണം സംബന്ധിച്ച് അഭിപ്രായം തേടിയ ഐസിസിയുടെ മുന്നിലാണ് ഇരുവരും ഈ അഭിപ്രായം മുന്നോട്ടുവെച്ചത്. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ സംഘടിപ്പിച്ച വെബിനാറില്‍ ഇത്തരം നിരവധി നിര്‍ദ്ദേളങ്ങളുയര്‍ന്നു.

പുരുഷ ക്രിക്കറ്റില്‍ ഉപയോഗിക്കുന്നതിനേക്കാള്‍ വലിപ്പം കുറഞ്ഞ പന്താണ് വനിതാ ക്രിക്കറ്റില്‍ നല്ലത് എന്ന് സോഫിയും ജമീമയും അഭിപ്രായപ്പെട്ടു. നിലവില്‍ കുറച്ച് വലിപ്പം കുറഞ്ഞതാണ് വനിതാ ക്രിക്കറ്റില്‍ ഉപയോഗിക്കുന്നത്. ഇതിലും വലിപ്പം കുറച്ചാണ് പരീക്ഷിക്കേണ്ടത്. ഇത് കൂടുതല്‍ പേസും സ്പിന്നും നല്‍കും. പുരുഷന്മാരുടെ ക്രീസിന്റെ അത്രയും നീളം വനിതാ ക്രിക്കറ്റിന്റെ ക്രീസിന് ആവശ്യമില്ല എന്നും അഭിപ്രായമുയര്‍ന്നു.

Also Read: രാജസ്ഥാനിലും ‘ഓപ്പറേഷന്‍ താമര’; കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി

DONT MISS
Top