എംടിഎല്‍ മോംസ് വെളിച്ചെണ്ണ വിപണിയിലേക്ക്; ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു

എംടിഎല്‍ മോംസ് വെളിച്ചെണ്ണ വിപണിയിലേക്ക്. കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍ വെളിച്ചെണ്ണ നിര്‍മാണശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ ലാലു ലോഗോ പ്രകാശനം ചെയ്തു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെജെ ജോസ് വിപണോദ്ഘാടനവും നിര്‍വഹിച്ചു.

ശുദ്ധമായ നാടന്‍വെളിച്ചെണ്ണ മിതമായ നിരക്കില്‍ ഏവര്‍ക്കും ലഭ്യമാക്കുക എതാണ് ഈ സംരംഭത്തിന്റെ ഉദ്ദേശം. ഉത്പത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ എംടിഎല്‍ ഓയില്‍ മില്‍സ് എപ്പോഴും ബാധ്യസ്ഥരായിരിക്കും. പരിശുദ്ധമായ രീതിയില്‍ നിര്‍മിച്ച് ആധുനിക രീതിയില്‍ പായ്ക്ക് ചെയ്യുന്ന വെളിച്ചെണ്ണ പ്ലാന്റ് ഉപഭോക്താക്കള്‍ക്ക് നേരിട്ട് സന്ദര്‍ശിക്കാനുള്ള സൗകര്യമുണ്ടെന്നും കമ്പനി ഉടമസ്ഥരില്‍ ഒരാളായ അജേഷ് മുറിത്തോട്ടം റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

കുട്ടമ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന എംടിഎല്‍ മോംസ് നാടന്‍ രീതിയില്‍ കൊപ്ര ആട്ടിയെടുത്താണ് വെളിച്ചെണ്ണ നിര്‍മിക്കുന്നത്. ഉപയോഗിക്കുന്ന കൊപ്രയുടെ ഗുണനിലവാരം കര്‍ശനമായി പരിശോധിച്ച് ഉറപ്പുവരുത്തി ഉയര്‍ന്ന മേന്മയുള്ള എണ്ണയുണ്ടാക്കിയാണ് വിപണിയിലെത്തിക്കുന്നത്.

ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാതിരുന്നാലും മിതമായ നിരക്കില്‍ ഉപഭോക്താക്കളിലേക്ക് ഉത്പന്നം എത്തിക്കാന്‍ സാധിക്കുമെന്ന് എംടിഎല്‍ കമ്പനിയുടെ അമരക്കാര്‍ പറയുന്നു. ഫെബ്രുവരി 14 മുതല്‍ വിപണയില്‍ എത്തിച്ച എണ്ണയ്ക്ക് ആദ്യ ദിവസങ്ങളില്‍ത്തന്നെ ഉപഭോക്താക്കളില്‍നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

DONT MISS
Top