“മിന്നല്‍ വില്ലായ് പെണ്ണേ..”, ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’യിലെ ഗാനം പുറത്തിറങ്ങി

വിനയ് ഫോര്‍ട്ട് നായകനാകുന്ന പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ചിത്രത്തിലെ മിന്നല്‍ വില്ലായ് പെണ്ണേ എന്ന ഗാനം പുറത്തിറങ്ങി. അനു എലിസബത്താണ് രചന. പ്രശാന്ത് പിള്ളയാണ് ഗാനത്തിന് ഈണം പകര്‍ന്നത്.

ഒരു സേവ് ദി ഡേറ്റ് വീഡിയോ എന്നമട്ടിലാണ് ഗാനത്തിന്റെ ചിത്രീകരണം. അരുണ്‍ കുര്യനും ശാന്തി ബാലകൃഷ്ണനുമാണ് ഗാനത്തിലുള്ളത്. ശ്രീകാന്ത് ഹരിഹരനും പ്രീതി പിളളയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Also Read: കൊറോണ ആഞ്ഞടിക്കുന്നു; ചൈനയില്‍ മരണം 1,100 കടന്നു; ഇന്നലെമാത്രം നൂറോളം മരണം

വെടിവഴിപാടിനുശേഷം ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ. സ്പയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിര്‍മിക്കുന്നത്. അനുമോള്‍, ശ്രിന്ദ, അലന്‍സിയര്‍, മധുപാല്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

DONT MISS
Top