കൊറോണ ആഞ്ഞടിക്കുന്നു; ചൈനയില്‍ മരണം 1,100 കടന്നു; ഇന്നലെമാത്രം നൂറോളം മരണം

ലോകത്തെ വിറപ്പിച്ച് കൊറോണ വൈറസ്. റിപ്പോര്‍ട്ടുകള്‍ വീണ്ടും വന്നുതുടങ്ങിയപ്പോള്‍ ആയിരത്തി ഒരുനൂറിലേറെ ആളുകള്‍ ചൈനയില്‍ മാത്രം മരിച്ചു എന്ന് വ്യക്തമായി. ചൊവ്വാഴ്ച്ച മാത്രം മരിച്ചത് 97 ആളുകളാണ്. ചൈനീസ് ആരോഗ്യ കമ്മീഷന്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുമാത്രമാണിത്.

മൊത്തം 44,653 ആളുകള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മരണസാധ്യത കുറഞ്ഞ രോഗമായതിനാലാണ് മരണസംഖ്യ ഉയരാത്തത്. എന്നാല്‍ പടരുന്നതിലെ വേഗത കൊറോണയെ ഭയപ്പെടേണ്ടതായ രോഗമാക്കിമാറ്റുന്നു. അതുകൊണ്ടുതന്നെ കൊറോണയെ പ്രതിരോധിക്കുന്നതില്‍ തികഞ്ഞ ജാഗ്രതപുലര്‍ത്തേണ്ടതുണ്ട്.

കൊറോണ വൈറസ് മൂലമുണ്ടാകുന്ന രോഗം ഇനി കോവിഡ്-19 എന്ന് അറിയപ്പെടും. ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതാണിത്. കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്കപ്പേരാണിത്. കൊറോണയ്‌ക്കെതിരായ ആദ്യ വാക്‌സിന്‍ 18 മാസത്തിനുള്ളില്‍ കണ്ടെത്തുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

Also Read: ദില്ലിയുടെ മനം കവര്‍ന്ന് ‘ആപ് കാ മാജിക്‌’; മൂന്നാം തവണയും അധികാരത്തിലേറുമ്പോള്‍ ഇത് രാജ്യത്തിന്റെയാകെയുള്ള വിജയമാണെന്ന് കെജ്‌രിവാള്‍

DONT MISS
Top