ഓഫ് റോഡ് മഡ് റേസിന്റെ കഥയുമായി മഡ്ഡി എത്തുന്നു; ടീസര്‍ പുറത്ത്

ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ആദ്യമായി മഡ് റേസ് കഥ പറയുന്ന മഡ്ഡി എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മെഗാ സ്റ്റാര്‍ മമ്മൂട്ടിയാണ് ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയത്.

പികെ7ന്റെ ബാനറില്‍ പ്രേം കൃഷ്ണദാസ് നിര്‍മിച്ചു ഡോ. പ്രഗബല്‍ദാസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന 4×4 മഡ് റേസിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ തന്നെ ആദ്യത്തെ മഡ് റേസ് ഓഫ് റോഡ് മൂവി എന്ന അവകാശവാദവുമായാണ് എത്തുന്നത്.

യുവാന്‍ റീദാന്‍, അനുഷ സുരേഷ്, രഞ്ജി പണിക്കര്‍, ഐ എം വിജയന്‍, ഹരീഷ് പേരടി, സുനില്‍ സുഗത, മനോജ് ഗിന്നസ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ കഥയൊരുക്കിയത് മഹേഷ്ചന്ദ്രന്‍ ശ്രീനാഥ് നായര്‍ എന്നിവരാണ്.

Also Read: ദില്ലിയുടെ മനം കവര്‍ന്ന് ‘ആപ് കാ മാജിക്‌’; മൂന്നാം തവണയും അധികാരത്തിലേറുമ്പോള്‍ ഇത് രാജ്യത്തിന്റെയാകെയുള്ള വിജയമാണെന്ന് കെജ്‌രിവാള്‍

ഏറെ അപകട സാധ്യതയുള്ള വ്യത്യസ്തങ്ങളായ ദൃശ്യാവിഷ്‌കാരമാണ് ചിത്രത്തില്‍ ഒരുക്കിയത്. ഡ്യൂപ്പ്കളില്ലാതെ രണ്ടു വര്‍ഷക്കാലം പരിശീലനത്തിലൂടെയാണ് യുവാന്‍ ചിത്രത്തില്‍ നായകനായെത്തുന്നത്. കട്ടപ്പന തൊടുപുഴ എന്നിവിടങ്ങളിയായി ചിത്രീകരണം പൂര്‍ത്തീകരിച്ച ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ്.

കെജിഎഫ് എന്ന സിനിമയുടെ സംഗീത സംവിധായകന്‍ രവി ബാസ്‌റ്, രാച്ചസന്‍ എന്ന സിനിമയുടെ എഡിറ്റര്‍ സനല്‍ ലോകേഷ്, എന്നിവര്‍ക്കൊപ്പം ദൃശ്യാവിഷ്‌കാരം ഒരുക്കി സിനിമറ്റൊഗ്രാഫര്‍ കെജി രതീഷും അണിനിരക്കുന്ന ചിത്രം ഏപ്രില്‍ റീലീസ് ആയി തിയേറ്ററുകളില്‍ എത്തും.

DONT MISS
Top